ജോൺ ബെർക്കെൻഹൗട്ട്

John Berkenhout

ഇംഗ്ലീഷുകാരനായ ഒരു ഡോക്ടറും പ്രകൃതിശാസ്ത്രകാരനും എഴുത്തുകാരനുമായിരുന്നു ജോൺ ബെർക്കെൻഹൗട്ട് (John Berkenhout) (8 ജൂലൈ 1726 – 3 ഏപ്രിൽ 1791).

ജീവിതം

[തിരുത്തുക]

ഏതാണ്ട് 1730 - കളിൽ ലീഡ്‌സിൽ ജനിച്ച ജോൺ ലീഡ്‌സ് ഗ്രാമർ സ്കൂളിൽ പഠനം നടത്തി. ഒരു വ്യാവസായിക ഉദ്യോഗം ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ പിതാവ് ഭാഷകൾ പഠിക്കാനായി ജോണിനെ ജർമനിയിലേക്ക് അയച്ചു. കുറച്ചുവർഷങ്ങൾ അവിടെ പതിച്ചശേഷം മറ്റു ചില ഇംഗ്ലീഷ് പ്രഭുക്കന്മാരോടൊപ്പം ജോൺ ഒരു യൂറോപ്പ് സഞ്ചാരത്തിലേർപ്പെട്ടു. ബെർളിനിൽ തിരിച്ചെത്തിയ ജോൺ പിതാവിന്റെ ഒരു ബന്ധുവിനൊപ്പം താമസം തുടങ്ങി.[1]

1791 ഏപ്രിൽ 3 -ന് ഓക്സ്ഫോഡിനടുത്ത് അദ്ദേഹം മരണമടഞ്ഞു.

സംഭാവനകൾ

[തിരുത്തുക]

എഡിൻബർഗിൽ ഒരു വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് അദ്ദേഹം 1762 -ൽ സസ്യങ്ങളെപ്പറ്റി വിവരിക്കുന്നClavis Anglica Linguæ Botanicæ Linnæi, എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1764 - ൽ രണ്ടാം പതിപ്പ് ഇറങ്ങിയ ഈ പുസ്തകത്തിന് 1766 -ൽ മൂന്നാം പതിപ്പും ഇറങ്ങി. തന്റെ എം ഡി ക്ക് അദ്ദേഹം എഴുതിയ Dissertatio Medica inauguralis de Podagra, ബീഫീൽഡ് ബാരണ് സമർപ്പിച്ചു. 1766 -ൽ ജോൺ Pharmacopoeia Medici പ്രസിദ്ധീകരിച്ചു.


അവലംബം

[തിരുത്തുക]

 This article incorporates text from a publication now in the public domainStephen, Leslie, ed. (1885). "Berkenhout, John". Dictionary of National Biography. Vol. 4. London: Smith, Elder & Co.