ജോൺ എം. മോറിസ് | |
---|---|
ജനനം | സെപ്റ്റംബർ 1, 1914 കുലിംഗ്, ചൈന |
മരണം | ഏപ്രിൽ 8, 1993 | (പ്രായം 81)
കലാലയം | Princeton University Harvard Medical School |
ജീവിതപങ്കാളി(കൾ) | Marjorie "Mimi" Austin Morris |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗൈനക്കോളജി |
സ്ഥാപനങ്ങൾ | Yale School of Medicine, Yale-New Haven Medical Center |
ഒരു അമേരിക്കൻ ഗൈനക്കോളജിസ്റ്റും ശസ്ത്രക്രിയാ വിദഗ്ദയും ഗവേഷകനുമായിരുന്നു ജോൺ മക്ലീൻ മോറിസ് (ജീവിതകാലം: സെപ്റ്റംബർ 1, 1914 - ഏപ്രിൽ 8, 1993) .
1914 സെപ്തംബർ 1 ന് ചൈനയിലെ കുലിംഗിലാണ് മോറിസ് ജനിച്ചത്. അവിടെ അദ്ദേഹത്തിന്റെ പിതാവ് ഡുബോയിസ് എസ് മോറിസ് ഒരു പ്രെസ്ബിറ്റീരിയൻ മിഷനറിയായിരുന്നു. പെൺകുഞ്ഞുങ്ങളുടെ വ്യാപകമായ ശിശുഹത്യയെ അദ്ദേഹം പിന്നീട് അനുസ്മരിച്ചു. "അനാവശ്യമായി ജനിക്കുന്ന പെൺ ശിശുക്കളെ നാട്ടിൻപുറങ്ങളിൽ ഈ ആവശ്യത്തിനായി നിർമ്മിച്ച ഡസൻ കണക്കിന് കൽക്കുടിലുകളിൽ ഒന്നിലെ ഒരു ചെറിയ ദ്വാരത്തിലൂടെ വലിച്ചെറിഞ്ഞിരുന്നു."[1] കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് മടങ്ങിയ മോറിസ് കണക്റ്റിക്കട്ടിലെ ലേക്വില്ലെയിലെ പ്രിപ്പറേറ്ററി ഹോച്ച്കിസ് സ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്നു.[2]
{{cite journal}}
: CS1 maint: numeric names: authors list (link)