ജ്യോതി പ്രസാദ് അഗർവാല | |
---|---|
ജനനം | 17 June 1903 Tamulbari Tea Estate, Assam |
മരണം | 17 ജനുവരി 1951 Tezpur, Assam | (പ്രായം 47)
മറ്റ് പേരുകൾ | Rupkonwar |
തൊഴിൽ | Film producer Film Director Music composer Poet Dramatist Writer |
സജീവ കാലം | 1932–1951 |
ജീവിതപങ്കാളി(കൾ) | Devajani Bhuyan |
ജ്യോതി പ്രസാദ് അഗർവാല, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ സ്വാതന്ത്ര്യസമരസേനാനിയും, കവിയും, നാടകൃത്തും, സംഗീത സംവിധായകനുമായിരുന്നു. 'രൂപ്കൺവർ' എന്ന് വിളിക്കുന്ന ജ്യോതി പ്രസാദ് അഗർവാല ആസാമീസ് സിനിമയുടെ പിതാവായി അറിയപ്പെടുന്നു.1935-ൽ നിർമ്മിച്ച 'ജോയ്മതി' ആണ് ആസാമിലെ ആദ്യചിത്രമായി കണക്കാക്കപ്പെടുന്നത്.[1] ഇതിന്റെ തിരക്കഥ, ഗാനങ്ങൾ, സംഗീതസംവിധാനം, വേഷാലങ്കാരം, രംഗസംവിധാനം, ചിത്രസംയോജനം തുടങ്ങിയവയെല്ലാം നിർവ്വഹിച്ചത് അദ്ദേഹം തന്നെ. അദ്ദേഹം മരിച്ച ദിവസം (ജനുവരി17 ) അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 'ആർട്ടിസ്റ്റ് ഡെ' (ശില്പി ദിവസ്) ആയി ആചരിക്കുന്നു.