ആർ.എസ്.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ടി.ജെ. ചന്ദ്രചൂഡൻ(ജനനം : 20 ഏപ്രിൽ 1940).
തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. ബി.എ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി. ആർ.എസ്.പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. 1969-1987 കാലയളവിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി.
ഇന്ത്യ - യു.എസ് ആണവായുദ്ധ ഉടമ്പടിയുമായി ബന്ധപ്പെട്ട യു,പി.എ - ഇടത് കോർഡിനേഷൻ കമ്മിറ്റിയിൽ പ്രധാന പങ്ക് വഹിച്ചു.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2006 | ആര്യനാട് നിയമസഭാമണ്ഡലം | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ടി.ജെ. ചന്ദ്രചൂഡൻ | ആർ.എസ്.പി., എൽ.ഡി.എഫ്. |
UPA is fighting against itself”: T.J. CHANDRACHOODAN of the Left in the Changing Political Scenario[പ്രവർത്തിക്കാത്ത കണ്ണി]