ടി. ബൃന്ദ

ടി. ബൃന്ദ
ജനനം1912
ഉത്ഭവംമദ്രാസ്
മരണം1996 (aged 84)
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞ
ഉപകരണ(ങ്ങൾ)കർണാടക സംഗീതജ്ഞ, വീണ

കർണാടക സംഗീതജ്ഞയായിരുന്നു ടി. ബൃന്ദ എന്ന പേരിൽ പ്രശസ്തയായ തഞ്ചാവൂർ ബൃന്ദ (1912 - 1996). കർണാടക സംഗീതത്തിലെ വീണൈ ധനമ്മാൾ ശൈലിയുടെ മുൻനിരക്കാരിലൊരാളായിരുന്നു. വീണയും വായിച്ചിരുന്നു.[1][2][3][4] ശെമ്മാങ്കുടിയും എം.എസ്. സുബ്ബലക്ഷ്മിയുമടക്കം നിരവധി പേർ ഇവരുടെ പക്കൽ സംഗീതമഭ്യസിച്ചു.

ജീവിതരേഖ

[തിരുത്തുക]

അമ്മ കാമാക്ഷിയമ്മയായിരുന്നു ആദ്യ ഗുരു. പിന്നീട് കാഞ്ചീപുരം നൈനാപിള്ളയുടെ പക്കലും പഠിച്ചു. സംഗീത വിദുഷിയായിരുന്ന വീണൈ ധനമ്മാളുടെ ചെറുമകളാണ്. രാമനാഥ് കൃഷ്ണൻ, അരുണാ സായിറാം, ചിത്രവീണ രവികിരൺ, ബി. കൃഷ്ണമൂർത്തി. ചിത്രവീണ ഗണേഷ് തുടങ്ങി നിരവധി പ്രശസ്തരുടെ ഗുരുവാണ്. ഇളയസഹോദരി ടി. മുക്തയോടൊപ്പം ആദ്യകാലത്തും മകൾ വേദവാഹിനി വിജയരാഘവനോടൊപ്പം പിന്നീടും നിരവധി കച്ചേരികൾ നടത്തി. വാണിജ്യ റിക്കോർഡിംഗുകളിൽ താത്പര്യമില്ലാതിരുന്ന അവരുടെ റിക്കോർഡുകൾ ലഭ്യമല്ല. വാഷിംഗ്ടൺ സർവകലാശാലയിൽ 1968 - 69 ലും 1977 - 78 ലും സന്ദർശിച്ച് കച്ചേരികൾ അവതരിപ്പിക്കുകയുണ്ടായി.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2014-03-25.
  2. http://www.thehindu.com/news/states/tamil-nadu/time-to-sing-her-praise/article4091413.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2014-03-25.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-11-26. Retrieved 2014-03-25.

പുറം കണ്ണികൾ

[തിരുത്തുക]