ടെഫ്രോസിയ | |
---|---|
![]() | |
കൊഴിഞ്ഞിൽ | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Tephrosia |
Species | |
See text. | |
Synonyms[1] | |
|
പയർ കുടുംബമായ ഫാബേസിയിലെ ഒരു ജനുസാണ് ടെഫ്രോസിയ (Tephrosia). ഗ്രീക്കുഭാഷയിൽ τεφρος (ടെഫ്രോസ്') എന്നു വച്ചാൽ ചാരനിറത്തിൽ ഉള്ളത് എന്നാണ്. ഇവയുടെ ഇലകൾക്കുള്ള ചാരനിറത്തിൽ നിന്നാണ് ഈ പേരു വന്നത്.[2] ഈ ജനുസിലുള്ള ചെടികളുടെ മറ്റൊരു പേരാണ് Hoarypea[3]
ഈ ജനുസിലെ പല ചെടികളും അതിൽ ഉയർന്ന സാന്ദ്രതയിൽ അടങ്ങിയിരികുന്ന റൊട്ടിനോൺ കാരണം വിഷമുള്ളതാണ്, പ്രത്യേകിച്ചും മൽസ്യങ്ങൾക്ക്. ഈ ജനുസിലെ സഷ്യങ്ങളുടെ കറുത്ത നിറത്തിലുള്ള വിത്തുകൾ കാലാകാലങ്ങളായി പലനാടുകളിലെയും മനുഷ്യർ മൽസ്യവിഷമായി ഉപയോഗിക്കാറുണ്ട്.[4][5]കഴിഞ്ഞ നൂറ്റാണ്ടിൽ ഇതിലെ റൊട്ടിനോൺ കീടനാശിനിയായും ക്ഷുദ്രജീവനാശിനിയായും ഉപയോഗിക്കാനാവുമോ എന്ന് പഠനങ്ങൾ നടന്നിട്ടുണ്ട്.
ടെഫ്രോസിയ വൊഗെലൈ മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനുള്ള അതിന്റെ കഴിവുകൊണ്ട് പ്രസിദ്ധമാണ്. നട്ട് വലുതാവുമ്പോൾ വെട്ടിക്കൂട്ടി ഉഴുതു മണ്ണിൽ ചേർക്കുന്നതുവഴി മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.[6]