തുർക്കിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ടോർട്ടും വെള്ളച്ചാട്ടം.1960ൽ ടോർട്ടും ഡാമും ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റും പൂർത്തിയായി.ടോർട്ടും തടാകത്തിൽ നിന്നുള്ള ജലം ചാനലുകളിലൂടെയും ടണലുകളിലൂടെയുമാണ് പ്രവഹിക്കുന്നത്[1]. അവയിൽ നിന്നാ ടർബേയ്നിലേക്ക് ജലം കുതിച്ച് ചാടാൻ അനുവദിക്കുന്നു.തടാകത്തിലെ ജലം വളരെ ഉയരുമ്പോൾ മാത്രമെ ടർബെയ്ൻ പ്രവർത്തിക്കാറുള്ളു.അതുകൊണ്ട് തന്നെ മേയ്, ജൂൺ മാസങ്ങളിൽ മാത്രമെ ഇവ കാര്യക്ഷമമായി പ്രവർത്തിക്കാറുള്ളു.മറ്റ് മാസങ്ങളിൽ വെള്ളച്ചാട്ടം ഏകദേശം വരണ്ട അവസ്ഥയിലാണ്.തടാകവും,വെള്ളച്ചാട്ടവും ടോർട്ടും ജില്ലയിലാണ്.കിഴക്കൻ അനാറ്റോളിയ പ്രദേശത്തിലെ എർസുറുമിന്റെ(Erzurum) വടക്ക് നിന്ന് 100കിലോമീറ്റർ (62മൈൽ) ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്[2].
8 കിലോമീറ്റർ(5മൈൽ) നീളവും 1 കിലോമീറ്റർ (0.62മൈൽ) വീതിയുമുള്ള ഈ തടാകം ഒരു ഉരുൾപൊട്ടലിന്റെ ഫലമായാണ് ഉണ്ടായത്.ഖോർറ്റേനരി പിരീഡിലാണ്(Quaternary period) ഇവിടെ ഉരുൾപോട്ടൽ ഉണ്ടായതെന്ന് കരുതപെടുന്നു ഉരുൾപൊട്ടലിന്റെ ഫലമായി ടോർട്ടും നദി മാറി ഒഴുകുകയും,പുതിയ ഒരു കൈവഴി ഉണ്ടാവുകയും ചെയ്തു ഈ കൈവഴി 48 മീറ്റർ(157 അടി) ഉയരത്തിൽ നിന്ന് പതിച്ചാണ് ഈ നദിയുണ്ടായത്.വെള്ളചാട്ടമായ് പതിക്കുന്ന ജലം അരുവിയായി ടെവ് താഴ്വരയിൽ എത്തുന്നു. ക്രെറ്റഷ്യസ് കാലഘട്ടത്തിൽ ടോർട്ടും തടാകത്തിന്റെ ചുറ്റും ചുണാമ്പ് കളിമണ്ണുകൾ രൂപം കൊണ്ടു.തടാകത്തിന്റെ ആഴം പൂജ്യം മുതൽ ഏറ്റവും ആഴം കൂടിയ സ്ഥലം 100മീറ്റർ(330 അടി) വരെ കാണപ്പെടുന്നു.ഈ തടാകം സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 100 മീറ്റർ(330 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഉരുൾ പൊട്ടലിൽ സമയത്തെ പർവ്വതത്തിൽ നിന്നുള്ള ജലത്തിന്റെ വീഴ്ച്ചയിൽ പാറക്കെട്ടുകൾ തകർന്ന് നാല് ചെറിയ തടാകങ്ങൾ രൂപം കൊണ്ടു.ഈ തടാകങ്ങൾ തെളിഞ്ഞതും നീലനിറമുള്ളവയുമാണ്.ഇൻസെഗോൾ(Incegol),കരഗോയി(Karagoi),എഫെൻഡിഗിലിൻ ഗോലൂ(Efendigilin Golu),നസ്ലിഗിലിൻ ഗോലൂ(Nazligilin Golu) എന്നിവയാണ് ആ നാല് തടാകങ്ങൾ.ഈ തടാകങ്ങളിൽ ധാരാളം ശുദ്ധജല മൽസ്യങ്ങൾ കാണപ്പെടുന്നു.