Millionaire's salad | |
---|---|
Deckenia nobilis in Vallee de Mai, Seychelles | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Deckenia
|
Species: | D. nobilis
|
Binomial name | |
Deckenia nobilis |
അരെക്കേസീ കുടുംബത്തിലെ സപുഷ്പിയായ ഒരു സസ്യമാണ് ഡക്കേനിയ നോബിലിസ്. (ശാസ്ത്രീയനാമം: Deckenia nobilis ). കാബേജ് പാം അഥവാ കോടീശ്വരന്റെ സാലഡ് (millionaire's salad), എന്നീ പേരുകളിലും ഇതറിയപ്പെടാറുണ്ട്. ഇതൊരു ഡക്കേനിയ ജീനസിലെ ഏകവർഗ്ഗം (Monotypic taxon) ആണ്. സെയ്ഷെൽസ് എന്ന രാജ്യത്തു മാത്രം കാണപ്പെടുന്ന ഈ പനവർഗ്ഗചെടി ആ രാജ്യത്തെ തദ്ദേശീയ സസ്യമാണ്. ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്.[1] 1870-ൽ ആണ് ഈ സസ്യത്തെ ആദ്യമായി വിവരിക്കപ്പെടുന്നത്.[3]
40 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു പനവർഗ്ഗ ചെടിയാണ് ഡക്കേനിയ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 600 മീറ്ററോളം ഉയർന്ന പ്രദേശങ്ങളിലെ താഴ്ന്ന നിലങ്ങളിലെ സ്വാഭാവികവനങ്ങളിലാണ് ഈ സസ്യം കാണപ്പെടുന്നത്. ഇതിന്റെ ഭക്ഷ്യയോഗ്യമായ പനനൊങ്ക് എടുക്കുന്നതിനായി സസ്യങ്ങളെ കാര്യമായി നശിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യനു അപ്രാപ്യമായ നിബിഢ വനങ്ങളിൽ ധാരാളം വളരുന്നതുകൊണ്ട് ഈ സസ്യങ്ങൾ സ്വാഭാവികമായി പരിരക്ഷിക്കപ്പെടുന്നു. ഇപ്പോൾ സെയ്ഷൽസിൽ ഇത് കൃഷിചെയ്യപ്പെടുന്നുമുണ്ട്. അതിനാൽ നഴ്സറികളിൽ ഈ സസ്യങ്ങളുടെ തൈകൾ ഉണ്ടാക്കി സാധാരണജനങ്ങൾക്ക് വിതരണം ചെയ്യപ്പെടുന്നു.[1]
{{cite journal}}
: Unknown parameter |last-author-amp=
ignored (|name-list-style=
suggested) (help)