Duvvuri Subbarao ദുവ്വൂരി സുബ്ബറാവു | |
---|---|
ഭാരതീയ റിസർവ് ബാങ്കിന്റെ 22-മത് ഗവർണർ | |
പദവിയിൽ | |
ഓഫീസിൽ 5 സെപ്തംബർ 2008 മുതൽ 4 സെപ്തംബർ 2013 വരെ | |
മുൻഗാമി | യാഗ വേണുഗോപാൽ റെഡ്ഡി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] എലൂരു, ആന്ധ്രാ പ്രദേശ്, ഇന്ത്യ | 11 ഓഗസ്റ്റ് 1949
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | Independent |
പങ്കാളി | ഉർമിള സുബ്ബറാവു |
കുട്ടികൾ | മല്ലിക്, രാഘവ് |
അൽമ മേറ്റർ | IIT Kharagpur, IIT Kanpur Ohio State University, മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, Andhra University |
തൊഴിൽ | Civil servant |
അറിയപ്പെടുന്നത് | Governor of ഭാരതീയ റിസർവ് ബാങ്ക് |
ഭാരത റിസർവ്വ് ബാങ്കിന്റെ ഇരുപത്തിരണ്ടാമതു ഗവർണറും, സാമ്പത്തികവിദഗ്ദ്ധനുമായ ദുവ്വൂരി സുബ്ബറാവു[2]. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിൽപ്പെട്ട വിജയവാഡയിൽ 1949 ഓഗസ്റ്റ് 11 നു ജനിച്ചു. സൈനിക സ്ക്കൂളിലെ പഠനത്തിനു ശേഷം ഖരഗ്പൂർ ഐ.ഐ.ടി യിൽ നിന്നു സ്വർണ്ണമെഡലോടെ ഊർജ്ജതന്ത്രത്തിൽ ബിരുദവും, തുടർന്നു കാൺപൂർ ഐ.ഐ.ടി യിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.[3] . 1972 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ച സുബ്ബറാവു ആന്ധ്രാകേഡറിൽ ഔദ്യോഗികസേവനം ആരംഭിച്ചു.[4] അമേരിയ്ക്കയിലെ ഒഹായോ സർവ്വകലാശാല, മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി (MIT)എന്നീ സ്ഥാപനങ്ങളിൽ നിന്നും അദ്ധ്യയനം പൂർത്തിയാക്കിയ സുബ്ബറാവുവിനു ആന്ധ്രാ സർവ്വകലാശാലയിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.[5]
ഭാരതീയ റിസർവ്വ് ബാങ്കിൽ 2008 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 2013 വരെഗവർണ്ണറായി സേവനം അനുഷ്ഠിച്ചു. ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങളും,സാമ്പത്തികരംഗത്തെ റിസർവ്വ് ബാങ്കിന്റെ നിർണ്ണായക ഇടപെടലുകളും സുബ്ബറാവുവിനെ ശ്രദ്ധേയനാക്കിയിട്ടുണ്ട്.1972 ആന്ധ്രാപ്രദേശ് കെഡർ ഐ എ എസ് കാരനായ അദ്ദേഹം നിണ്ട 35 ഔദ്യോഗിക ജീവിതതിനുശേഷം 2007 ധനകാര്യസെക്രട്ടറി ആയി.1992 മുതൽ 2004 വരെ ലോക ബാങ്ക് സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ബാങ്കിംഗ് മേഖലയെ കാരൃമായി ബാധികത്തിരികാൻ പ്രധന കാരണം റിസർവ്വ് ബാങ്ക് നടപടികൾ ആയിരുന്നു.[6][7].