ഡെഷ്യൂട്സ് ദേശീയ വനം | |
---|---|
Location | Oregon, USA |
Nearest city | Bend, Oregon |
Coordinates | 44°00′00″N 121°30′00″W / 44.00000°N 121.50000°W |
Area | 1,596,900 ഏക്കർ (6,462 കി.m2)[1] |
Established | July 1, 1908[2] |
Visitors | 3,162,000[3] (in 2006) |
Governing body | U.S. Forest Service |
Website | Deschutes National Forest |
ഡെഷ്യൂട്സ് ദേശീയ വനം ഒറിഗൺ സംസ്ഥാനത്തിൻറെ മധ്യമേഖലയിൽ ഡെഷ്യൂട്സ്, ക്ലാമത്ത്, ലേക്ക്, ജെഫേഴ്സൺ കൌണ്ടികളുടെ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു യു.എസ്. ദേശീയ വനമാണ്. കാസ്‌കേഡ് റേഞ്ചിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം 1.8 ദശലക്ഷം ഏക്കർ (7,300 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തെ ഇത് ഉൾക്കൊള്ളുന്നു.[4] 1908-ൽ, ബ്ലൂ മൗണ്ടൻസ്, കാസ്കേഡ്, ഫ്രീമോണ്ട് ദേശീയ വനങ്ങളുടെ ചില ഭാഗങ്ങൾ അടർത്തിയെടുത്താണ് ഡെഷ്യൂട്സ് ദേശീയ വനം സ്ഥാപിച്ചത്.[5] 1911-ൽ, ഡെഷ്യൂട്സ് ദേശീയ വനത്തിൻറെ ഭാഗങ്ങൾ വിഭജിച്ച് ഒച്ചോക്കോ, പൗളിന ദേശീയ വനങ്ങൾ രൂപീകരിക്കുകയും കാസ്കേഡ്, ഒറിഗൺ ദേശീയ വനങ്ങളുടെ ചില ഭാഗങ്ങൾ ഡെഷ്യൂട്സിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1915-ൽ, പൗളിന ദേശീയ വനത്തിന്റെ ഭൂപ്രദേശങ്ങൾ ഡെസ്ച്യൂട്ട്സ് നാഷണൽ ഫോറസ്റ്റുമായി വീണ്ടും കൂട്ടിച്ചേർത്തു.[6] 1993-ലെ ഫോറസ്റ്റ് സർവീസ് പഠനം കണക്കാക്കിയതുപ്രകാരം, ദേശീയ വനത്തിലെ പ്രാക്തന വനങ്ങളുടെ വിസ്തൃതി 348,100 ഏക്കർ (140,900 ഹെക്ടർ) ആയിരുന്നു.[7] ഡെഷ്യൂട്സ് ദേശീയ വനത്തിന്റെ അതിരുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന ന്യൂബെറി ദേശീയ അഗ്നിപർവ്വത സ്മാരകത്തിൽ സിൻഡർ കോണുകൾ, ലാവാ പ്രവാഹങ്ങൾ, ലാവാ ട്യൂബുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഡെഷ്യൂട്സ് നാഷണൽ ഫോറസ്റ്റ് മൊത്തത്തിൽ അറിയപ്പെടുന്ന 250-ലധികം ഗുഹകൾ ഉൾക്കൊള്ളുന്നു.[8] വനത്തിൽ അഞ്ച് ഘോരവനങ്ങൾ, ആറ് ദേശീയ പ്രാധാന്യമുള്ള വന്യ, പ്രകൃതിരമണീയ നദികൾ, ഒറിഗോൺ കാസ്കേഡ് റിക്രിയേഷൻ ഏരിയ, മെറ്റോലിയസ് കൺസർവേഷൻ ഏരിയ എന്നിവയും ഉൾപ്പെടുന്നു. ഒറിഗോണിലെ ബെൻഡിലാണ് ഫോറസ്റ്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ബെൻഡ്, ക്രസന്റ്, സിസ്റ്റേഴ്സ് എന്നിവിടങ്ങളിൽ ഇതിന് പ്രാദേശിക റേഞ്ചർ ജില്ലാ ഓഫീസുകളുണ്ട്.[9]