താന്യ വാൻ ഗ്രാൻ | |
---|---|
ജനനം | |
തൊഴിൽ(കൾ) |
|
സജീവ കാലം | 2003–ഇതുവരെ |
ജീവിതപങ്കാളി | കാസ്പർ ക്രിസ്റ്റോഫേഴ്സൺ
(m. 2014) |
ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു നടിയും ഗായികയും അതോടൊപ്പം ഒരു മോഡലുമാണ് താന്യ വാൻ ഗ്രാൻ (ജനനം: 13 ഡിസംബർ 1983). സുലു, സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ് 3: മറൗഡർ എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരിലും അവർ അറിയപ്പെടുന്നു. 2007-ൽ എഫ്എച്ച്എം സമാഹരിച്ചതും ഏറ്റവും സെക്സിയായ വനിതയായി തെരഞ്ഞെടുത്തതുമായ എഫ്എച്ച്എമ്മിന്റെ 100 സെക്സിസ്റ്റ് വുമൺ എന്ന വാർഷിക പട്ടികയിൽ താന്യ വാൻ ഗ്രാൻ ഉൾപ്പെടുത്തപ്പെട്ടിരുന്നു.[1]
ദക്ഷിണാഫ്രിക്കൻ സിനിമകളിലെ അഭിനയത്തിനു പുറമേ എഡ്വേർഡ് ന്യൂമിയർ സംവിധാനം ചെയ്ത സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ് 3: മറൗഡർ എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രത്തിൽ ജോലെൻ ബ്ലാലോക്ക്, കാസ്പർ വാൻ ഡീൻ എന്നിവരോടൊപ്പം താന്യ അഭിനയിച്ചു.
2010-ൽ താനിത് ഫീനിക്സ്, കോറി ഫെൽഡ്മാൻ എന്നിവരോടൊപ്പം ഡാരിയോ പിയാന സംവിധാനം ചെയ്ത ലോസ്റ്റ് ബോയ്സ്: ദ ദേർസ്റ്റ് [2]എന്ന ഹൊറർ കോമഡിയിൽ ലില്ലി എന്ന കഥാപാത്രമായി അഭിനയിച്ചു.[3] അതേ വർഷം തന്നെ ഡെത്ത് റേസ് 2 എന്ന ആക്ഷൻ സിനിമയിൽ ഹോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താന്യ വാൻ, ഗ്രാൻ താനിത് ഫീനിക്സിനൊപ്പം 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെതന്നെ തുടർഭാഗമായ ഡെത്ത് റേസ്: ഇൻഫെർനോ എന്ന ചിത്രത്തിലും അഭിനയിച്ചു.
കാസ്പർ ക്രിസ്റ്റോഫേഴ്സണെ ഫ്രാൻസ്ചോക്കിലെ ലാ റെസിഡൻസിൽ വച്ച് 2014-ൽ വാൻ ഗ്രാൻ വിവാഹം കഴിച്ചു.[4]
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2004 | കോഫിഫി | കാരെൻ | |
2008 | സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ് 3: മറൗഡർ | Sgt. A. Sunday | |
2010 | മാഡ് കൗ (2010 film) | ചാർലിസ് | |
2010 | ലോസ്റ്റ് ബോയ്സ്: ദ ദേർസ്റ്റ് | ലില്ലി | |
2010 | ഡെത്ത് റേസ് 2 | ഹോളി | |
2013 | ഡെത്ത് റേസ്: ഇൻഫെർനോ | അംബർ | |
2013 | സുലു | താര | |
2013 | ജിമ്മി ഇൻ പീൻ | ജഡ്ജ് #2 | |
2014 | സീൽ ടീം 8: ബിഹൈൻഡ് എനിമി ലൈൻസ് | ഫീമെയ്ൽ ടെക് / കോളിൻസ് | |
2014 | ഡൈ സ്പൂക്ക് വാൻ യൂണിയൻഡേൽ | മാരി | |
2016 | ജെറാബ്റ്റെ വഹ്രീറ്റ് | മെലിസ | |
2017 | 24 ഹൗർസ് ടു ലിവ് | ജാസ്മിൻ മോരോ | |
2018 | ട്രിമോർസ്:എ കോൾഡ് ഡേ ഇൻ ഹിൽസ് | ഡോ. റീത്ത സിംസ് | |
2020 | ദി എംപ്റ്റി മാൻ | ആലിസൺ ലസോംബ്ര | Post-production |
Year | Title | Role | Notes |
---|---|---|---|
2004 | സ്നിച്ച് | ടാലൻ എയിംസ് | Guest 1 എപ്പിസോഡ് |
2008 | സ്ട്രിക്റ്റ്ലി കം ഡാൻസിങ് | Herself | റിയാലിറ്റി ഷോ |
2008 | മലൻ എൻ കീ | ചാൻടെൽ | |
2017 | ഡേറ്റിങ് ഗേം കില്ലർ | ഷൗന ബ്രാഡ്‌ഷാ | TV film |