താര | |
---|---|
ജനനം | അനുരാധ മാർച്ച് 4, 1971 |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1984 - Present |
ജീവിതപങ്കാളി(കൾ) | എച്ച്.സി. വേണു |
ഒരു കന്നഡ അഭിനേത്രിയാണ് താര (ജനനം:1971 മാർച്ച് 4, ജനനനാമം:അനുരാധ).ഭാരതീയ ജനതാ പാർട്ടി പ്രവർത്തകയാണ്.[1] 2004ൽ മികച്ച നടിയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 2012ൽ കർണാടക ചലനചിത്ര അക്കാദമിയുടെ പ്രസിഡന്റായി.[2]
1971 മാർച്ച് 4ന് കർണാടകയിൽ ജനിച്ചു. മണിവണ്ണൻ സംവിധാനം ചെയ്ത ഇങ്കേയും ഒറു ഗംഗൈ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറി. തുളസിഡാല(1985) എന്ന ചിത്രത്തിലൂടെ കന്നഡ സിനിമാരംഗത്തേക്കു വന്നു. തുടർന്ന് സഹനടിയായി ധാരാളം സിനിമകളിൽ അഭിനയിച്ചു. മണി രത്നത്തിന്റെ രണ്ട് ഹിറ്റ് സിനിമകളായ നായകൻ, അഗ്നിനച്ചത്തിറം എന്നീ സിനിമകളിൽ സഹനടിയായി അഭിനയിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി പ്രമുഖ നായകന്മാരോടൊപ്പം അഭിനയിച്ചു. 2005ൽ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ഹസീന എന്ന ചിത്രത്തിലൂടെ ലഭിച്ചു.
{{cite web}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)