2021 ജൂലൈ പതിനൊന്ന് മുതൽ കർണാടക ഗവർണറായി തുടരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് താവർചന്ദ് ഗെലോട്ട്.(ജനനം : 1948 മെയ് 18)
നാല് തവണ ലോക്സഭാംഗം,
മൂന്ന് തവണ നിയമസഭാംഗം,
രണ്ട് തവണ രാജ്യസഭാംഗം,
രണ്ട് തവണ കേന്ദ്ര മന്ത്രി, രാജ്യസഭയിലെ ബി.ജെ.പി നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5]
മധ്യപ്രദേശിലെ ഉജ്ജയിനിലെ ഒരു ദളിത് കുടുംബത്തിൽ റാംലാൽ ഗെലോട്ടിൻ്റെയും സുമൻ ഭായിയുടേയും മകനായി 1948 മെയ് 18ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉജ്ജയിനിലുള്ള വിക്രം യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. ബിരുദം നേടി.
1962-ൽ ആർ.എസ്.എസിൽ അംഗമായി ചേർന്നതോടെയാണ് ഗെലോട്ടിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1962 മുതൽ 1977 വരെ ജനസംഘത്തിലും 1977 മുതൽ 1980 വരെ ജനതാ പാർട്ടിയിലും അംഗമായിരുന്നു.
1980-ൽ ബി.ജെ.പിയിൽ ചേർന്ന ഗെലോട്ട് യുവമോർച്ചയിലൂടെ ബി.ജെ.പി നേതൃനിരയിലെത്തി.
പ്രധാന പദവികളിൽ
1977-1980 : വൈസ്പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി : ജനതാ പാർട്ടി മധ്യപ്രദേശ്
1980- 1984 : നിയമസഭാംഗം, മധ്യപ്രദേശ്
1983-1984 : യുവമോർച്ച സംസ്ഥാന സെക്രട്ടറി, മധ്യപ്രദേശ്
1985-1986 : യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ
1986-1988 : ബി.ജെ.പി, ജില്ലാ പ്രസിഡൻ്റ്
1988-1989 : എസ്.സി മോർച്ച, സംസ്ഥാന പ്രസിഡൻറ്
1990-1992 : നിയമസഭാംഗം, മധ്യപ്രദേശ്
1990-1992 : സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
1993-1996 : നിയമസഭാംഗം, മധ്യപ്രദേശ്
1995-1996 : മികച്ച നിയമസഭ സാമാജികൻ പുരസ്കാരം
1996 : ലോക്സഭാംഗം, ഷാജപ്പൂർ(1)
1998 : ലോക്സഭാംഗം, ഷാജപ്പൂർ(2)
1999 : ലോക്സഭാംഗം, ഷാജപ്പൂർ(3)
1999 : ബി.ജെ.പി, ചീഫ് വിപ്പ് ലോക്സഭ
2002-2004 : ബി.ജെ.പി, ദേശീയ സെക്രട്ടറി
2004 : ലോക്സഭാംഗം, ഷാജപ്പൂർ(4)
2004-2006 : ബി.ജെ.പി, ദേശീയ വൈസ് പ്രസിഡൻറ്
2006-2014 : ബി.ജെ.പി, ദേശീയ ജനറൽ സെക്രട്ടറി
2006-2021 : അംഗം ബി.ജെ.പി, പാർലമെൻററി ബോർഡ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി
2009 : ദേവാസ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
2012-2018 : രാജ്യസഭാംഗം, മധ്യപ്രദേശ് (1)
2014-2019, 2019-2021 : കേന്ദ്ര സാമൂഹികനീതി-ക്ഷേമ വകുപ്പ് മന്ത്രി