Thiruvananthapuram Development Authority തിരുവനന്തപുരം നഗര പ്രദേശ വികസന സമിതി | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 1980 |
അധികാരപരിധി | Government of Kerala |
ആസ്ഥാനം | വഴുതക്കാട്, തിരുവനന്തപുരം-695 010. |
ഉത്തരവാദപ്പെട്ട മന്ത്രി | [[]], Chief Minister. |
മേധാവി/തലവൻ | P.K Venugopal, Chairman |
വെബ്സൈറ്റ് | |
TRIDA Official Website |
തിരുവനന്തപുരം നഗര പ്രദേശ വികസന സമിതി അഥവാ ട്രിഡ, തിരുവനന്തപുരം മെട്രോപൊളിറ്റൻ പ്രദേശത്ത് അടിസ്ഥാനകാര്യ വികസനത്തിന് ഉത്തരവാദിത്തപ്പെട്ട കേരള സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്. [1] തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങൾക്കും ആസൂത്രിതവും ശാസ്ത്രീയവുമായ വികസനം നടപ്പിലാക്കുക എന്നതാണ് ട്രിഡയുടെ പ്രാഥമികമായ ലക്ഷ്യം. അതോറിറ്റിയുടെ അധികാരപരിധി തിരുവനന്തപുരം കോർപ്പറേഷനിലേക്കും ചുറ്റുമുള്ള 5 പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നു. തിരുവിതാംകൂർ ടൗൺ പ്ലാനിംഗ് ആക്ട് പ്രകാരം 1980 ലാണ് ട്രിഡ രൂപീകരിച്ചത്. അതോറിറ്റിക്ക് 30 ജനറൽ കൗൺസിൽ അംഗങ്ങളും 11 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത്, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്, കല്ലിയൂർ ഗ്രാമപഞ്ചായത്ത്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് എന്നീ പ്രദേശങ്ങളാണ് ട്രിഡയുടെ അധികാര പരിധിയിലുള്ളത്. [2]