മഞ്ഞ് എന്നാൺ ഈ വാക്കിന്റെ അർത്ഥം ഈ വാക്ക് പല പേജുകളേ സൂചിപ്പിക്കുന്നു.
തുഷാരം | |
---|---|
പ്രമാണം:Thushaaramfilm.jpg Promotional Poster | |
സംവിധാനം | ഐ. വി. ശശി |
നിർമ്മാണം | ജിയോ മൂവീസ് എൻ. ജി. ജോൺ |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | രതീഷ് സീമ രാണി പത്മിനി ജോസ് പ്രകാശ് |
സംഗീതം | ശ്യാം |
ഗാനരചന | യൂസഫലി കേച്ചേരി |
റിലീസിങ് തീയതി |
|
ഭാഷ | മലയാളം |
ബജറ്റ് | 55 ലക്ഷം രൂപ |
സമയദൈർഘ്യം | 130 min. |
1981ൽ ടി.ദാമോദരന്റെതിരക്കഥ ഐ.വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചലച്ചിത്രമാണ് തുഷാരം. രതീഷ്, സീമ, റാണി പത്മിനി, ജോസ് പ്രകാശ്, ബാലൻ കെ നായർ തുടങ്ങിയവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അന്ന് 75 ദിവസം ഓടി ചരിത്രം സൃഷ്ടിച്ച ചലച്ചിത്രമാണീത്.
വിവാഹാനന്തരം ഭാര്യയേയും കൊണ്ട് കാശ്മീരിലെത്തുന്ന ഒരു സൈനികനു മേലുദ്യോഗസ്ഥനിൽ നിന്നും നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളാണ് ഈ സിനിമയുടെ അടിസ്ഥാനം.
ക്യാപ്റ്റൻ രവീന്ദ്രന്റെ പ്രതികാരമാണ് സിനിമയിൽ. ഗർഭിണിയായ ഭാര്യയുടെ മരണത്തിനു കാരണക്കാരൻ സ്വന്തം മേലുദ്യോഗസ്ഥൻ ആയ ബ്രിഗേഡിയർ രാജശേഖരൻ ആണെന്ന് തിരിച്ചറിയുന്ന നിമിഷം അയാളെ കൊന്നു നിയമത്തിനു കീഴടങ്ങാൻ ക്യാപ്റ്റൻ രവീന്ദ്രൻ തീരുമാനിച്ചുറക്കുന്നു. പക്ഷെ വിധി അവിടെയും അയാളെ അപകടത്തിൽ ആക്കുന്നു.
ബ്രിഗേഡിയർ രാജശേഖരനെ കൊല്ലാനുള്ള ശ്രമം പരാജയപ്പെടുകയും ആർമി അറസ്റ്റ് ചെയുന്ന ക്യാപ്റ്റൻ രവീന്ദ്രൻ അവരുടെ പക്കൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് ബ്രിഗേഡിയർ രാജശേഖരൻ ന്റെ മകൾ സിന്ധുവിനെ തടവിലാക്കി അയാളോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നു. എല്ലാത്തിനും അയാൾക്ക് സഹായവുമായി ജാഫർ ഖാൻ ഉണ്ടായിരുന്നു..
ക്യാപ്റ്റൻ രവീന്ദ്രന്റെ പ്രതികാരത്തിന്റെ യഥാർത്ഥ കാരണം അറിയുന്ന സിന്ധുവിനു അയാളോട് ഒരു താല്പര്യം ഉണ്ടാവുന്നു. ഇതിനിടയിൽ സ്വന്തം മകളെ കണ്ടെത്താൻ ബ്രിഗേഡിയർ രാജശേഖരൻ ഒരു ടീമിനെ നിയോഗിക്കുന്നു. സിന്ധുവിന്റെ പ്രതിശ്രുതവരൻ ക്യാപ്റ്റൻ വിജയൻ മേനോന്റെ നേതൃത്വത്തിൽ ഉള്ള് സംഘം സിന്ധുവിനായി തിരച്ചിൽ ഊർജിതമാക്കുന്നു..
ഒളിത്താവളങ്ങൾ മാറി മാറി ക്യാപ്റ്റൻ രവീന്ദ്രനും ജാഫർഖാനും.. ഒരിക്കൽ സേനയുടെ പിടിയിൽ ആവുന്നു. ജാഫർ ഖാൻ കൊല്ലപ്പെടുകയും രവീന്ദ്രൻ സിന്ധുവിനെയും കൊണ്ട് രക്ഷപെടുകയും ചെയുന്നു.. പക്ഷെ ഏറ്റുമുട്ടലിൽ രവീന്ദ്രന് കാലിനു ഗുരുതരമായ പരിക്ക് സംഭവിക്കുന്നു.
പരിക്കേറ്റ രവീന്ദ്രനെ ശുശ്രൂശിക്കുന്ന സിന്ധുവിനു അയാളോട് സ്നേഹവും അനുകമ്പയും തോന്നുന്നു. സിന്ധു അറിഞ്ഞ കാര്യങ്ങൾ അവൾ ബ്രിഗേഡിയർ രാജശേഖരനോട് ചോദിക്കുന്നു
കാശ്മീരിൽ ചുരുക്കം സൗകര്യങ്ങളോടെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ആക്ഷൻ ചിത്രമായ്യിരുന്നു തുഷാരം. ഇത് ഇൻസാഫ് മേം കരൂംഗാ എന്ന പേരിൽ രാജേഷ്ഖന്നയെ നായകനാക്കി ഹിന്ദിയിൽ റീമേക്ക് ചെയ്തു. .[1]
യൂസഫലി കേച്ചേരിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ പാട്ടുകളാണ് ഈ സിനിമയിലുള്ളത്[2]
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | സംഗീതം) |
1 | മഞ്ഞേ വാ....മധുവിധു | യേശുദാസ്, എസ്. ജാനകി | യൂസഫലി കേച്ചേരി | ശ്യാം |
2 | യൗവനം പൂവനം | യേശുദാസ്, എസ്. ജാനകി | യൂസഫലി കേച്ചേരി | ശ്യാം |
{{cite web}}
: Cite has empty unknown parameter: |1=
(help)
തുഷാരം (1981)