തോമസ് സ്റ്റീഫൻ കുള്ളൻ

Thomas Stephen Cullen
ജനനം(1868-11-20)നവംബർ 20, 1868
മരണംമാർച്ച് 4, 1953(1953-03-04) (പ്രായം 84)
Baltimore, Maryland, U.S.
വിദ്യാഭ്യാസംToronto Collegiate Institute
Johns Hopkins University
University of Göttingen
കലാലയംUniversity of Toronto (MB)
ഒപ്പ്

ഒരു കനേഡിയൻ സ്വദേശിയായ ഗൈനക്കോളജിസ്റ്റായിരുന്നു തോമസ് സ്റ്റീഫൻ കുള്ളൻ (ജീവിതകാലം: നവംബർ 20, 1868 - മാർച്ച് 4, 1953).[1]

ഒണ്ടാറിയോയിലെ ബ്രിഡ്ജ്‌വാട്ടർ നഗരത്തിൽ ജനിച്ച തോമസ് സ്റ്റീഫൻ കുള്ളൻ, ടൊറന്റോ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും ടൊറന്റോ സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടുകയും 1890-ൽ വൈദ്യശാസ്ത്രത്തിൽ ബാച്ചിലർ ബിരുദം നേടുകയും ചെയ്തു. 1893-ൽ ഗോട്ടിംഗൻ സർവ്വകലാശാലയിലെ ജോഹന്നാസ് ഓർത്തിന്റെ ലബോറട്ടറിയിൽ പ്രവർത്തിച്ചിരുന്നു. 1893 മുതൽ 1896 വരെ ജോൺസ് ഹോപ്കിൻസിൽ ഗൈനക്കോളജിക്കൽ പാത്തോളജി വിഭാഗത്തിൻറെ ചുമതല വഹിച്ചിരുന്ന കുള്ളൻ 1919-ൽ ക്ലിനിക്കൽ ഗൈനക്കോളജി പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടു.

ഗർഭാശയ അർബുദം, എക്ടോപിക് ഗർഭം എന്നിവയുൾപ്പെടെയുള്ള ഗൈനക്കോളജിക്കൽ രോഗങ്ങളെക്കുറിച്ച് കുള്ളൻ ഗവേഷണം നടത്തി. ബയോമെഡിക്കൽ പ്രസിദ്ധീകരണത്തിൽ ഡയഗ്രമുകളുടെ വിപുലമായ ഉപയോഗത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വിള്ളൽ സംഭവിച്ച എക്ടോപിക് ഗർഭാവസ്ഥയുടെ അടയാളമായി കണക്കാക്കപ്പെടുന്ന പൊക്കിളിനെ ചുറ്റിപ്പറ്റിയുള്ള ചർമ്മത്തിന്റെ നിറവ്യത്യാസമായ കുള്ളന്റെ അടയാളം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹം ഒറ്റയ്ക്കും സഹകരിച്ചും താഴെപ്പറയുന്ന നാല് പ്രധാനപ്പെട്ട മോണോഗ്രാഫുകൾ എഴുതി:

ഗർഭാശയ കാൻസർ (1900)

  • ഗർഭാശയത്തിൻറെ അഡെനോമിയോമ (1908)
  • ഹോവാർഡ് അറ്റ്‌വുഡ് കെല്ലിക്കൊപ്പം (1909) ഗർഭപാത്രത്തിന്റെ മയോമാറ്റ
  • കുടൽ രോഗങ്ങൾ (1916)

മേരിലാൻഡിലെ ബാൾട്ടിമോറിൽ വച്ചാണ് കുള്ളൻ അന്തരിച്ചത്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Scottish Rite (Masonic order). Supreme Council for the Southern Jurisdiction (1953). The New age magazine. Supreme Council, 33,̊ Ancient and Accepted Scottish Rite of Freemasonry of the Southern Jurisdiction, U.S.A. p. 256. Retrieved 12 March 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]