ത്യാഗരാജൻ | |
---|---|
ജനനം | ത്യാഗരാജൻ ശിവാനന്ദം 21 ജൂൺ 1945[1] |
തൊഴിൽ | ചലച്ചിത്ര നടൻ സംവിധായകൻ നിർമ്മാതാവ് തിരക്കഥാകൃത്ത് കലാ സംവിധായകൻ |
സജീവ കാലം | 1980–1999 2003–തുടരുന്നു |
ജീവിതപങ്കാളി(കൾ) | ശാന്തി (വിവാഹം.1972-തുടരുന്നു) |
കുട്ടികൾ | പ്രശാന്ത് (നടൻ), പ്രീതി |
ബന്ധുക്കൾ | പി. ശിവറാം വിക്രം |
ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനും തമിഴ് ചലച്ചിത്ര നിർമ്മാതാവുമാണ് ത്യാഗരാജൻ (ജനനം:1945 ജൂൺ 21). ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ത്യാഗരാജൻ ശിവാനന്ദം എന്നാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകൻ പ്രശാന്തും ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ്.[2] തമിഴ് നടൻ വിക്രമിന്റെ അമ്മാവനാണ് ത്യാഗരാജൻ.[3]
അലൈകൾ ഒയിവതില്ലൈ എന്ന ചിത്രത്തിലൂടെയാണ് ത്യാഗരാജന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിൽ നായിക രാധയുടെ ജ്യേഷ്ഠന്റെ വേഷമാണ് അദ്ദേഹം ചെയ്തത്.[4] ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. മലയൂർ മമ്പട്ടിയൻ എന്ന ചിത്രത്തിലെ കൊള്ളക്കാരന്റെ വേഷം അഭിനയജീവിതത്തിൽ നിർണ്ണായകമായി. അതിനുശേഷം അഭിനയിച്ച നീങ്കൾ കെട്ടവൈ, പായും പുലി എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു.
1987-ൽ പുറത്തിറങ്ങിയ ന്യൂഡെൽഹി എന്ന മലയാള ചലച്ചിത്രത്തിലെ ത്യാഗരാജന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം അദ്ദേഹം സംവിധാനരംഗത്തേക്കും പ്രവേശിച്ചു. ന്യൂഡെൽഹി എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച 'വിഷ്ണു' എന്ന കഥാപാത്രത്തെ നായകനാക്കിക്കൊണ്ടുള്ള സേലം വിഷ്ണു എന്ന ചിത്രമാണ് ത്യാഗരാജൻ ആദ്യമായി സംവിധാനം ചെയ്തത്. അതിനുശേഷം മകൻ പ്രശാന്തിനെ നായകനാക്കി ആണഴകൻ എന്ന ചിത്രവും സംവിധാനം ചെയ്തു.[5] ഈ ചിത്രം ശരാശരി വിജയം നേടിയിരുന്നു.[6] മകൻ പ്രശാന്തിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി ത്യാഗരാജൻ കുറച്ചുനാൾ അഭിനയരംഗത്തുനിന്നു വിട്ടുനിന്നു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2004-ൽ ജയ് എന്ന ചിത്രത്തിലൂടെ അദ്ദേഹം അഭിനയരംഗത്തേക്കു തിരിച്ചുവന്നു.[7] അതേ വർഷം പുറത്തിറങ്ങിയ ഷോക്ക് എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. ഭൂത് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കായിരുന്ന ഈ ചിത്രം ഒരു പ്രേതകഥയാണ് പറഞ്ഞത്. ഈ ചിത്രത്തിൽ ത്യാഗരാജൻ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിരുന്നു.[8] ഈ ചിത്രം മികച്ച നിരൂപകശ്രദ്ധ നേടി.[9]
2004 സെപ്റ്റംബറിൽ ഹിന്ദി ചിത്രം കാക്കിയുടെ റീമേക്കായി പോലീസ് എന്ന ചിത്രം നിർമ്മിക്കുന്നതായി ത്യാഗരാജൻ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അമിതാഭ് ബച്ചനും ഐശ്വര്യ റോയിയും അഭിനയിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ ചിത്രം യാഥാർത്ഥ്യമായില്ല.[10] കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം 2010-ൽ അദ്ദേഹം വീണ്ടും അഭിനയരംഗത്തേക്കു മടങ്ങിയെത്തി. ബോഡിഗാർഡ്, ദ്രോഹി, വായ്മൈ എന്നീ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.[11] 2007-ന്റെ തുടക്കത്തിൽ പൊന്നാർ ശങ്കർ എന്ന ചിത്രം നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി ത്യാഗരാജൻ എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1970-കളിൽ തന്നെ ഈ ചിത്രം നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. കരുണാനിധിയുടെ അനുമതിയോടെ ത്യാഗരാജൻ നിർമ്മിച്ച പൊന്നാർ ശങ്കർ എന്ന ചിത്രത്തിൽ പ്രശാന്ത് ഇരട്ടവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[12] 2010-ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിനു മിശ്ര പ്രതികരണമാണ് ലഭിച്ചത്.[13] അടുത്ത വർഷം അദ്ദേഹം മമ്പട്ടിയാൻ എന്ന ചിത്രം സംവിധാനം ചെയ്തു. 1983-ൽ ത്യാഗരാജൻ അഭിനയിച്ച മലയൂർ മമ്പട്ടിയാൻ എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടിയായിരുന്ന ഈ ചിത്രത്തിലും പ്രശാന്ത് ആണ് നായകവേഷം കൈകാര്യം ചെയ്തത്. ഈ ചിത്രം ഒരു പരാജയമായിരുന്നു.[14] സ്പെഷ്യൽ 26, ക്വീൻ എന്നീ ഹിന്ദി ചിത്രങ്ങൾ നാലു ദക്ഷിണേന്ത്യൻ ഭാഷകളിൽ പുനഃസൃഷ്ടിക്കുമെന്ന് 2014-ൽ ത്യാഗരാജൻ പ്രഖ്യാപിക്കുകയുണ്ടായി.[15]
വർഷം | സിനിമ | പ്രവർത്തനം | ഭാഷ | പ്രവർത്തനം | കുറിപ്പുകൾ | |||
---|---|---|---|---|---|---|---|---|
സംവിധാനം | നിർമ്മാണം | രചന | കലാസംവിധാനം | |||||
1990 | സേലം വിഷ്ണു | അതെ | അതെ | അതെ | അല്ല | തമിഴ് | ത്യാഗരാജൻ, രൂപിണി | ന്യൂഡെൽഹി സിനിമയിലെ കഥാപാത്രം |
1995 | ആണഴകൻ | അതെ | അല്ല | അതെ | അല്ല | തമിഴ് | പ്രശാന്ത്, സുനേഹ | ചിത്രം വളരെ വിചിത്രം എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടി |
1997 | മന്നവ | അല്ല | അതെ | അല്ല | അല്ല | തമിഴ് | പ്രശാന്ത്, സംഘവി, ഉർവ്വശി, ഗൗണ്ടമണി | ചിത്രം വളരെ വിചിത്രം എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടി |
2004 | ഷോക്ക് | അതെ | അതെ | അതെ | അതെ | തമിഴ് | പ്രശാന്ത്, മീന | ഭൂത് എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടി |
2004 | ജയ് | അല്ല | അതെ | അല്ല | അല്ല | തമിഴ് | പ്രശാന്ത്, അൻഷു അംബാനി, രാജ് കിരൺ | ആടി എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടി |
2011 | പൊന്നർ ശങ്കർ | അതെ | അതെ | അല്ല | അല്ല | തമിഴ് | പ്രശാന്ത്, പൂജ ചോപ്ര, ദിവ്യ പരമേശ്വരൻ, രാജ്കിരൺ | പൊന്നാർ ശങ്കർ എന്ന കൃതിയെ ആസ്പദമാക്കി |
2011 | മമ്പട്ടിയാൻ | അതെ | അതെ | അതെ | അതെ | തമിഴ് | പ്രശാന്ത്, മീരാ ജാസ്മിൻ, പ്രകാശ് രാജ്, മുമൈത് ഖാൻ, വടിവേലു | മലയൂർ മമ്പട്ടിയാൻ എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടി |
2016 | സാഹസം | അല്ല | അതെ (അവതാരകൻ) |
അതെ | അല്ല | തമിഴ് | പ്രശാന്ത്, അമാന്ത റൊസാരിയോ | ജലൈ എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടി |