ത്രായമാണം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. kurroo
|
Binomial name | |
Gentiana kurroo Royle
| |
Synonyms | |
|
കാശ്മീരിലും ഹിമാലയത്തിലും 1500 മുതൽ 3300 വരെ മീറ്റർ ഉന്നതികളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് തുമ്മി എന്നും അറിയപ്പെടുന്ന, ത്രായമാണം എന്നു് മലയാള വൈദ്യഗ്രന്ഥങ്ങളിൽ പരാമർശിച്ചുകാണുന്ന, ഹിമാലയൻ ജെൻഷ്യ അഥവാ ഇന്ത്യൻ ജെൻഷ്യ. (ശാസ്ത്രീയനാമം: Gentiana kurroo). കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. [1] അതീവഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു ചെടിയാണിത്. [2] പലതരം നാട്ടുവൈദ്യങ്ങളിലും ഈ ചെടി ഉപയോഗിക്കുന്നുണ്ട്. [3]
അതിവേഗം വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങളിൽ പെട്ടതാണു് ഇതു്. ഹിന്ദിയിൽ കഡു, കന്നടയിൽ കരടിഹന്നി,തമിഴിൽ കമ്പൻതിരൈ, തെലുങ്കിൽ ബുറോണി, സംസ്കൃതത്തിൽ ത്രായമാണം അഥവാ ത്രായന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു [1]. പല മലയാളം വൈദ്യഗ്രന്ഥങ്ങളിലും ത്രായമാണം എന്നതു് ബ്രഹ്മിയാണെന്നു് കാണപ്പെടുന്നുണ്ടെങ്കിലും ഔഷധഗുണങ്ങളിലെ വ്യത്യസ്തത നിരീക്ഷിക്കുമ്പോൾ യഥാർത്ഥ ത്രായമാണം ബ്രഹ്മിയല്ല എന്നുറപ്പിക്കാം[1].
ഔഷധ ആവശ്യങ്ങൾക്കുവേണ്ടി ഈ ചെടിയുടെ കിഴങ്ങുകളാണു് മുഖ്യമായും ഉപയോഗിക്കുന്നതു്[1].