Divya Singh (Hindi:'दिव्या सिंह') (ജനനം: 21 ജൂലൈ1982). കളിയിലുള്ള മികവു കൊണ്ടും നേതൃത്വപാടവം കൊണ്ടും വിദ്യഭ്യാസ മികവുകൊണ്ടും ശ്രദ്ധേയയായ ബാസ്കറ്റ്ബോൾ കളിക്കാരിയാണ്. ഡെലാവേർ സർവ്വകലാശാലയിൽ നിന്ന് കായികഭ്യാസ മേൽനോട്ടത്തിൽ (sports management) ബിരുദം സമ്പാദിക്കുകയും പിന്നീട് അവിടെ ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലക സഹായിയായും 2008 മുതൽ 2010 വരെ പ്രവർത്തിച്ചു. 2011 ൽ വിയറ്റ്നാം ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത,16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ സംഘത്തിന്റെ പരിശീലക സഹായിയായും ദിവ്യ പ്രവർത്തിച്ചിട്ടുണ്ട്. ഗോവയിലെ ലൂസോഫോണി ഗേംസിൽ പങ്കെടുത്ത് വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകസഹായിയായും ദിവ്യ ജോലി നോക്കി[1]
1982 ൽ ജൂലൈ 21 നു ഉത്തർപ്രദേശിലെ വരാണസിയിൽ പ്രസിദ്ധമായ ബാസ്കറ്റ് ബോൾ കുടുംബത്തിൽ ജനിച്ചു, സഹോദരിമാരായ ശാന്തി, ആകാംക്ഷ, പ്രതിമ എന്നിവർ ഇന്ത്യൻ ടീമിലെ അംഗങ്ങളാണ്. മറ്റൊരു സഹോദരി നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് സ്പോർട്സിലെ ബാസ്കറ്റ് ബോൾ ടീമിന്റെ പരിശീലകയാണ്. സഹോദരൻ വിക്രാന്ത് സോളങ്കി അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ്. വരാണസിയിലെ രജർഷി ശിശുവിഹാറിൽ പ്രാഥമിക വിദ്യാഭ്യാസവും ആർ.എം.കെ.ബി കോളേജിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് കായിക അദ്ധ്യാപനത്തിൽ ബിരുദം നേടിയ ദിവ്യ 2007 ൽ അമേരിക്കയിലെ ഡേലാവേർ സർവ്വകലാശാലയിൽ ചേർന്ന് സ്പോർട്ട്സ് മാനേജ്മെന്റിൽ എം.ബി.എ. ബിരുദം കരസ്ഥമാക്കി. തുടർന്ന് അതേ സർവ്വകലാശാലയിലെ വനിതാ ടീമിന്റെ സഹ പരിശീലകയായി വർത്തിച്ചു. 2011ൽ ഇന്ത്യയിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ ഡൽഹി വനിതാ ടീമിന്റെ പരിശീലകയും എം.ടി.എൻ. എല്ലിൽ ജോലിയും നോക്കി വരുന്നു.