ദീപക് അഹുജ | |
---|---|
ജനനം | ജനുവരി 1963 (വയസ്സ് 60–61)[1] മുംബൈ, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
കലാലയം | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബി.എച്.യു), വാരണാസി |
തൊഴിൽ | ചീഫ് ഫിനാൻഷ്യൽ ഓഫീസർ |
അറിയപ്പെടുന്നത് | ടെസ്ല, ഇങ്ക്. |
ദീപക് പ്രഭു അഹുജ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഫിനാൻഷ്യൽ എക്സിക്യൂട്ടിവ് ആണ്. ടെസ്ലയുടെ മുൻ സി.എഫ്.ഓ. എന്ന പേരിലാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ബി.എച്.യു), വാരണാസിയിൽ നിന്ന് സെറാമിക് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഇദ്ദേഹം റോബർട്ട് ആർ. മക് കോർമിക് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്പ്ളൈഡ് സയൻസ് ഓഫ് നോർത്ത് വെസ്റ്റേൺ യൂണിവേർസിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അഹുജ 1985ലാണ് നോർത്ത് വെസ്റ്റേൺ യൂണിവേർസിറ്റിയിൽ ചേർന്നത്, അവിടെ അദ്ദേഹത്തിൻറെ ക്ലാസ്സ് എടുത്തത് മോറിസ് ഇ. ഫൈൻ ആയിരുന്നു[2].
അഹുജ പിറ്റ്സ്ബർഗിന് അടുത്ത് കെന്നാമെറ്റലിൽ ആറ് വർഷം ജോലിയെടുത്തു, കൂടാതെ കാർണേജി മെലൺ യൂണിവേർസിറ്റിയിൽ നിന്ന് എം.ബി.എ. നേടുകയും ചെയ്തു.
ഫോർഡ് മോട്ടോർ കമ്പനിയിൽ ഒരു ജോലി സ്വീകരിക്കാൻ വേണ്ടി അഹുജ 1993ൽ വുഡ്ഹേവൻ, മിഷിഗണിലേക്ക് താമസം മാറി. ഫോർഡും മസ്ദയും തമ്മിലുള്ള ഒരു ജോയിൻറ് വെൻച്വറായ ഓട്ടോഅലയൻസ് ഇൻറർനാഷണലിൻറെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അദ്ദേഹം സ്ഥാനമേറ്റു. അഹുജ പിന്നീട് ഫോർഡ് സൌത്ത് ആഫ്രിക്ക സി.എഫ്.ഓ. ആയി മാറി. പിന്നെ മിഷിഗണിലേക്ക് തിരിച്ചു വന്ന് ഫോർഡിൻറെ ഇന്ധനക്ഷമതയുള്ള ചെറിയ കാറുകളുടെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
2008 ജൂൺ 13ന് ടെസ്ല മോട്ടോർസിൻറെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്ന പദവി അഹുജയ്ക്ക് ലഭിച്ചു. സി.ഇ.ഓ.യ്ക്കും പ്രസിഡൻറ് സീവ് ഡ്രോറിക്കും മുന്നിൽ റിപ്പോർട്ട് ചെയ്യുന്ന ജോലിയായിരുന്നു അത്[3]. 2015ൽ അഹുജ ടെസ്ലയിൽ നിന്നും റിട്ടയർ ചെയ്തു, പിന്നെ 2017ൽ ജേസൺ വീലർക്ക് പകരമായി വീണ്ടും ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സ്ഥാനമേറ്റു[4]. ജനുവരി 30, 2019ന് ക്വോട്ടർ ഫോർ (Q4) ഏണിംഗ്സ് കോളിൽ 11 വർഷത്തെ സേവനത്തിനു ശേഷമുള്ള റിട്ടയർമെൻറ് പ്രഖ്യാപിച്ചു[5].
Date of birth: January 1963
in 2015 Ahuja retired somewhat of a hero. … retaken the CFO post in February 2017