ദീപ്തി ഭട്നഗർ | |
---|---|
![]() ദീപ്തി ഭട്നഗർ 2012-ൽ | |
ജനനം | |
തൊഴിൽ(കൾ) | |
വെബ്സൈറ്റ് | www |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ദീപ്തി ഭട്നഗർ (ജനനം: 1967 സെപ്റ്റംബർ 30). സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുകയും ജാക്കി ഷ്രോഫ്, മനീഷ കൊയ്രാള എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത രാം ശാസ്ത്ര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ദീപ്തി ഭട്നഗർ അഭിനയരംഗത്തേക്കു കടന്നുവരുന്നത്.[1] ഹിന്ദി ചലച്ചിത്രമായ മൻ, തെലുങ്ക് ചലച്ചിത്രമായ പെല്ലി സന്തതി, ഹോളിവുഡ് ചലച്ചിത്രമായ ഇൻഫെർണോ (1997) എന്നിവയാണ് ദീപ്തി അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.
ഉത്തർ പ്രദേശിലെ മീററ്റിലാണ് ദീപ്തി ഭട്നഗറുടെ ജനനം.[2][3] ഡെൽഹിയിലും മീററ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ദീപ്തി 1992-ൽ മുംബൈയിലേക്കു താമസം മാറി.
1992-ൽ മുംബൈയിലായിരുന്ന സമയത്താണ് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം ദീപ്തിക്കു ലഭിക്കുന്നത്. അതേത്തുടർന്ന് 12 പരസ്യങ്ങളിൽ അഭിനയിക്കുവാനും കഴിഞ്ഞു.[4] മോഡലിംഗ് രംഗത്തും സജീവമായിരുന്ന ദീപ്തി ഭട്നഗർ 1990-ലെ ഈവ്സ് വീക്കിലി സൗന്ദര്യമത്സരത്തിൽ വിജയിച്ചിരുന്നു.[4][4]
1998-ൽ യേ ഹെ റാസ് എന്ന ടെലിവിഷൻ പരമ്പരയിൽ ഒരു പോലീസുകാരിയായി അഭിനയിച്ചു.[5] 2001-ൽ ടെലിവിഷൻ പരമ്പരകളുടെ നിർമ്മാണരംഗത്തും പ്രവർത്തിച്ചിരുന്നു. സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന യാത്ര, മുസാഫിർ ഹൂൺ യാരോൺ എന്നീ യാത്രാവിവരണ പരിപാടികളുടെ നിർമ്മാതാവാണ് ദീപ്തി.[6] രണ്ടു പരിപാടികളും ദീപ്തി തന്നെ അവതരിപ്പിച്ചിരുന്നു.[7] ആറു വർഷത്തോളം യാത്രാവിവരണ പരിപാടികൾ അവതരിപ്പിച്ചിരുന്നതിനാൽ 80-ഓളം രാജ്യങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിച്ചു. ഇതിനിടയിൽ ദീപ്തി ഭട്നഗർ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.
ദീപ്തി ഭട്നഗർ അവതരിപ്പിച്ചിരുന്ന മുസാഫിർ ഹൂൺ യാരോൺ എന്ന പരിപാടിയുടെ സംവിധായകൻ രൺദീപ് ആര്യയെയാണ് അവർ വിവാഹം കഴിച്ചത്.[8] ദീപ്തിക്കും രൺദീപിനും രണ്ടു മക്കളാണുള്ളത്.[8]
വർഷം | ആൽബം | ഗാനം | കുറിപ്പുകൾ |
---|---|---|---|
2000 | ഡാൻസ് അറ്റാക്ക് | മേരാ ലൗങ് ഗവാച (റീമിക്സ്) | ബല്ലി സഗൂ |
വർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1995 | രാം ശാസ്ത്ര | റിതു | |
1996 | പെല്ലി സന്തതി | സ്വപ്ന | തെലുങ്ക് ചലച്ചിത്രം |
1997 | ധർമ്മ ചക്രം | വിജയലക്ഷ്മി | തമിഴ് ചലച്ചിത്രം |
1997 | കാലിയ | കാളചരണിന്റെ ഭാര്യ | |
1997 | കഹർ | സപ്ന | |
1997 | ഇൻഫെർണോ | ഷാലിമാർ | 'ഓപ്പറേഷൻ കോബ്ര' എന്നും അറിയപ്പെടുന്നു |
1998 | ഓട്ടോ ഡ്രൈവർ | ശ്രാവണി | തെലുങ്ക് |
1998 | ഹംസേ ബന്ധ്കർ കോൻ | വേണി | |
1999 | ദുൽഹൻ ബനൂ മേ തേരി | രാധ | |
1999 | സുൽത്താൻ | വന്ദന | തെലുങ്ക് |
1999 | കാമ | തമിഴ്, തെലുങ്ക്, ഹിന്ദി | |
1999 | മൻ | അനിത | |
2000 | ഗലാട്ടെ അലിയൻഡ്ര് | നർത്തകി | കന്നഡ |
2000 | മാ അന്നയ | തെലുങ്ക് | |
2001 | ചോരി ചോരി ചുപ്കേ ചുപ്കേ | നർത്തകി | |
2001 | ഉൽജഹാൻ | അഞ്ജലി മാഥുർ | |
2002 | കൊണ്ടവീട്ടി സിംഹാസനം | തെലുങ്ക് | |
2002 | അഗ്നി വർഷ | നർത്തകി | |
2004 | റോക് സകോ തോ റോക് ലോ | ദേവിന്റെ ചേച്ചി |