ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന

ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന (DAY)
രാജ്യംഇന്ത്യ
പ്രധാനമന്ത്രിനരേന്ദ്ര മോദി
Budget500 കോടി (US$78 million)
വെബ്‌സൈറ്റ്aajeevika.gov.in
Status: സജീവം

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഒരു സാമൂഹ്യക്ഷേമ പദ്ധതിയാണ് ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന . ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവർക്കുള്ള നൈപുണ്യ പരിശീലനമാണ് (Skill training) ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2014 സെപ്തംബർ 25 നാണ് ഈ പദ്ധതി ആരംഭിച്ചത്. പണ്ഡിറ്റ്‌ ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജന്മദിനമായ സെപ്തംബർ 25 അന്ത്യോദയ ദിനം ആയി അറിയപ്പെടുന്നു.

2011 ൽ നിലവിൽവന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (അജീവിക) ആണ് ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആയി മാറിയത്. ഈ പദ്ധതിക്ക് രണ്ട് ഘടകങ്ങളുണ്ട്. നഗരപ്രദേശങ്ങളിൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തുനു കീഴിൽ വരുന്ന ഒരു ഘടകവും, ഗ്രാമീണ മേഖലയിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തുനു കീഴിൽ വരുന്ന മറ്റൊരു ഘടകവും. ഗ്രാമീണ മേഖലയിൽ ഈ പദ്ധതി അറിയപ്പെടുന്നത് ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൌശല്യ യോജന എന്നാണ്.[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-31. Retrieved 2017-07-03.