നഈം സിദ്ദീഖി

Maulana Naeem Siddiqui
نعیم صدیقی
മതംIslam
Personal
ജനനം5 June 1916
Chakwal, Punjab, British India
മരണം25 സെപ്റ്റംബർ 2002(2002-09-25) (പ്രായം 86)
Lahore, Punjab, Pakistan

പാക്കിസ്ഥാൻ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു മൗലാന നഈം സിദ്ദീഖി (ജീവിതകാലം: 1916 - 25 സെപ്റ്റംബർ 2002). ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകാംഗമായിരുന്ന അദ്ദേഹം അബുൽ അഅ്ല മൗദൂദിയുടെയും അമിൻ അഹ്സാൻ ഇസ്ലാഹിയുടെയും അടുത്ത അനുയായിയായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

1916 ജൂൺ 5 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ചക്വാളിലാണ് നഈം സിദ്ദീഖി ജനിച്ചത്.[2] വീട്ടിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം ഖാൻപൂർ സർക്കാർ ഹൈസ്കൂളിൽ പഠനം തുടർന്നു. ലാഹോറിലെ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബിൽ നിന്നും മുൻഷി (ബിരുദം), മുൻഷി ഫാസിൽ (ബിരുദാനന്തര ബിരുദം)എന്നിവ പൂർത്തിയാക്കി.[3]

ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകസമ്മേളനത്തിലെ അംഗമായിരുന്ന നഈം സിദ്ദീഖി, 1994 വരെ അതിൽ പ്രവർത്തിച്ചു വന്നു. അഭിപ്രായഭിന്നതകളെത്തുടർന്ന് തഹ്‌രീകെ ഇസ്‌ലാമി എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു.[4][5]<ref name=dawn/>

അനാരോഗ്യത്തെത്തുടർന്ന് 2002 സെപ്റ്റംബർ 25 ന് 86 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മൻസൂറ മൈതാനത്ത് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തി. ജമാഅത്തെ ഇസ്ലാമിയുടെ മുൻ അമീറായ മിയാൻ തുഫൈൽ മുഹമ്മദാണ് ഇതിന് നേതൃത്വം നൽകിയത്.

അവലംബം

[തിരുത്തുക]
  1. "Maulana Naeem Siddiqui passes away". DAWN (newspaper). 26 September 2002. Retrieved 19 November 2017.
  2. Dr.Abdulla Hashmi, Naeem Siddiqui ke Ilmi wa Adabi Khidmat (Urdu), Matboo'aat-e-Suleimani, Lahore 2011, p.21, p.34, p.35
  3. Dr.Abdulla Hashmi, Naeem Siddiqui ke Ilmi wa Adabi Khidmat (Urdu), Matboo'aat-e-Suleimani, Lahore 2011, p.38
  4. "The curious case of Amira Ehsan". The Friday Times (newspaper). Archived from the original on 4 February 2014. Retrieved 19 November 2017.
  5. Naeem Siddiqui, Pachpan Saala Refaqat (Urdu), Alfaisal Nashiran, Lahore 2010, pp.2–5, p.61, p.71, p.78, p.119, p.128