വ്യക്തിവിവരങ്ങൾ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | ഭാരതീയ | ||||||||||||||||||||||
ജനനം | Kozhikode, Kerala, India[1] | 18 ഒക്ടോബർ 1995||||||||||||||||||||||
വിദ്യാഭ്യാസം | കേരള സർവ്വകലാശാല | ||||||||||||||||||||||
ഉയരം | 1.74 മീ (5 അടി 9 ഇഞ്ച്) | ||||||||||||||||||||||
ഭാരം | 62 കി.ഗ്രാം (137 lb) | ||||||||||||||||||||||
Sport | |||||||||||||||||||||||
രാജ്യം | India | ||||||||||||||||||||||
കായികയിനം | Track and field | ||||||||||||||||||||||
Event(s) | Long jump | ||||||||||||||||||||||
നേട്ടങ്ങൾ | |||||||||||||||||||||||
Personal best(s) | 6.55 (Patiala 2017) | ||||||||||||||||||||||
Medal record
| |||||||||||||||||||||||
Updated on 25 August 2018. |
ലോംഗ് ജമ്പ് ഇനത്തിൽ മത്സരിക്കുന്ന ഒരു ഇന്ത്യൻ അത്‌ലറ്റാണ് നയന ജെയിംസ് (ജനനം 18 ഒക്ടോബർ 1995).
2017 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നയന വനിതകളുടെ ലോംഗ് ജമ്പിൽ വെങ്കല മെഡൽ നേടിയിരുന്നു, നീന വരകിൽ ആണ് ആ മത്സരത്തിൽ വെള്ളി നേടിയത്.
നയന 1995 ഒക്ടോബർ 18 -ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് ജനിച്ചത്. [2] കോഴിക്കോട് സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നപ്പോൾ മുൻ അത്ലറ്റായ കെഎം പീറ്ററാണ് നയനയിലെ അത്ലറ്റിനെ കണ്ടെത്തിയത്. 2010 ൽ നയന, പ്രശസ്ത അത്ലറ്റ് ആയ മയൂഖ ജോണിയുടെ മുൻ പരിശീലകനായ ജോസ് മാത്യുവിന്റെ കീഴിൽ പരിശീലനം നേടുന്നതിനായി കേരളത്തിലെ തലശ്ശേരിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറി.
2017 ൽ പട്യാലയിൽ നടന്ന 21-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ശേഷമാണ് നയന പ്രശസ്തിയിലേക്ക് ഉയരുന്നത്. ലോംഗ് ജമ്പ് ഇവന്റിൽ നയന 6.55 മീറ്റർ ജമ്പ് രേഖപ്പെടുത്തി, അത് അവരുടെ വ്യക്തിഗത മികവാണ്. പട്യാലയിൽ നടന്ന 22 -ാമത് ഫെഡറേഷൻ കപ്പിൽ, ലോങ് ജമ്പ് ഇനത്തിൽ മറ്റൊരു സ്വർണം കൂടി നേടി നയന തന്റെ മുന്നേറ്റം തുടർന്നു.
ലോംഗ് ജമ്പ് ഇവന്റ് ചരിത്രത്തിലെ മികച്ച 5 ഇന്ത്യൻ പ്രകടനങ്ങളിൽ ഒന്നാണ് നയനയുടെ 6.55 മീറ്റർ ജമ്പ്. 2018 -ൽ കോമൺവെൽത്ത് ഗെയിംസ് വനിതാ ലോംഗ് ജമ്പ് ഇനത്തിൽ അവർ 12-ാം സ്ഥാനം നേടി. [2] 2018 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ, വനിതകളുടെ ലോംഗ് ജമ്പിൽ 6.08 മീറ്റർ ചാട്ടത്തോടെ നയന വെള്ളി മെഡൽ നേടി.
സി.അജിത് കുമാറാണ് നയനയുടെ ഇപ്പോഴത്തെ പരിശീലകൻ.