fiveleaf yam | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Dioscoreales |
Family: | Dioscoreaceae |
Genus: | Dioscorea |
Species: | D. pentaphylla
|
Binomial name | |
Dioscorea pentaphylla | |
Synonyms[1] | |
|
അഞ്ചിലയുള്ള കാച്ചിൽ എന്നു സാധാരണയായി അറിയപ്പെടുന്ന ഒരു സസ്യമാണ് നല്ലനൂറ. (ശാസ്ത്രീയനാമം: Dioscorea pentaphylla). തെക്കും കിഴക്കും ഏഷ്യയിലെ (ചൈന, ഇന്ത്യ, ഇന്തോചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തുടങ്ങിയ സ്ഥലങ്ങൾ.) തദ്ദേശവാസിയാണ്. കൂടാതെ ന്യൂ ഗിനിയയിലും വടക്കേ ആസ്ട്രേലിയയിലും ഇവകാണുന്നു. ക്യൂബയിലും മറ്റു പല പസഫിക് ദ്വീപുകളിലും ഹവായിയിലും ഇവ വ്യാപകമായി ഭക്ഷ്യാവശ്യങ്ങൾക്ക് കൃഷി ചെയ്തുവരുന്നുണ്ട്.[1][2][3][4][5][6][7][8][9][10]
മറ്റു ചെടികളിലും കമ്പുകളിലും അപ്രദക്ഷിണമായിട്ടാണ് നല്ലനൂറ കയറിപ്പോകുന്നത്. വള്ളികളിൽ ചെറിയ മുള്ളുകൾ ഉണ്ടായിരിക്കും. വള്ളികൾക്ക്10 മീറ്റർ വരെ നീളം ഉണ്ടാവും. മണ്ണിന് ഒരു മീറ്റർ അടിയിൽപ്പോലും ഉണ്ടാവുന്ന കിഴങ്ങുകളിൽ നിന്നു പുതിയ തൈകൾ മുളച്ചുവരും.[2]