ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തരം | ദിനപത്രം |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | ഡെമ്പോ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് |
സ്ഥാപിതം | 1963 |
ആസ്ഥാനം | പനാജി, ഗോവ |
ഔദ്യോഗിക വെബ്സൈറ്റ് | നവഹിന്ദ് ടൈംസ് |
ഗോവയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രമാണ് നവഹിന്ദ് ടൈംസ്. 1963 മുതൽ ഗോവയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ചു[1]. തുടക്കത്തിൽ പ്രാദേശിക ദിനപത്രമായാണ് ആരംഭിച്ചത്. 1960-നു ശേഷമുള്ള ഗോവയുടെ വർത്തമാനപത്രചരിത്രത്തിൽ നവഹിന്ദ് ടൈംസിനു ശ്രദ്ധേയമായ സ്ഥാനമുണ്ട്. 1963-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ വാർത്ത എങ്ങനെ ഉൾപ്പെടുത്തണമെന്നുള്ള എഡിറ്റോറിയൽ വിഭാഗത്തിന്റെ തീരുമാനം അതുവരെ പ്രാദേശിക മാധ്യമങ്ങൾ സ്വീകരിച്ചുപോന്ന നിലപാടുകളിൽനിന്നും വേറിട്ടതായിരുന്നു. മാധ്യമങ്ങൾക്ക് ഒരിക്കലും നിഷ്പക്ഷരാവാനാകില്ല എന്ന നവഹിന്ദ് ടൈംസിന്റെ നിലപാട് ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. നിലവിൽ ഗോവയിലെ ഏറ്റവും ശ്രദ്ധേയമായ ദിനപത്രമായി മാറുവാൻ നവഹിന്ദ് ടൈംസിനു സാധിച്ചിട്ടുണ്ട്. അച്ചടി-മാധ്യമ സാങ്കേതിക രംഗത്തെ നൂതനമായ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുവാനും ഓൺലൈൻ എഡിഷൻ ആരംഭിക്കുവാനും നവഹിന്ദ് ടൈംസിനായി. പ്രമുഖ പത്രപ്രവർത്തകർ ചേർന്ന് പ്രസിദ്ധീകരിച്ച ബ്ളാക്ക് ആൻഡ് വൈറ്റ് എന്ന പുസ്തകത്തിൽ ഗോവയുടെ അച്ചടി സ്ഥാപനങ്ങളുടെ ചരിത്രം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതിൽ പ്രമുഖസ്ഥാനം നവഹിന്ദ് ടൈംസിനുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നവഹിന്ദ് ടൈംസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |