നാരായൺ സദോബാ കജ്രോൽക്കർ | |
---|---|
ജനനം | |
തൊഴിൽ | സ്വാതന്ത്ര്യ സമര സേനാനി |
അവാർഡുകൾ | പത്മഭൂഷൺ |
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും ഗാന്ധിയനും സാമൂഹ്യപ്രവർത്തകനുമായിരുന്നു നാരായൺ സദോബാ കജ്രോൽക്കർ. ബി. ആർ. അംബേദ്കറെ പൊതുതിരഞ്ഞെടുപ്പിൽ തോൽപ്പിച്ച ആളായിരുന്നു അദ്ദേഹം[1]. അംബേദ്കറുടെ സഹായി[2] ആയിരുന്ന കജ്രോൽക്കർ 1952 ലെ പൊതുതെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ അംബേദ്ക്കർക്കെതിരെ മത്സരിക്കുകയും 15000 വോട്ടുകൾക്ക് അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു[3]. 1962-ലെ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും കജ്രോൽക്കർ തിരഞ്ഞെടുക്കപ്പെട്ടു[4]. മഹാർ സമുദായത്തിൽ ജനിച്ച കജ്രോൽക്കർ, 1953 ലെ ആദ്യ പിന്നോക്കവിഭാഗ കമ്മീഷനിൽ പട്ടികജാതി സമുദായക്കാരെ പ്രതിനിധീകരിച്ച് അംഗമായിരുന്നു[5][6]. ദളിത് വർഗ സംഘ എന്ന സംഘടനയിൽ അംഗമായിരുന്നു അദ്ദേഹം. പ്രസ്തുത സംഘടന 1953 ഏപ്രിൽ 5 ന് ജഗ്ജീവൻ റാം ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ അതിനായി രൂപീകരിച്ച കമ്മിറ്റിയുടെ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു[7]. 1970 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു[8]. 1983 ൽ അദ്ദേഹം അന്തരിച്ചു[9].