നാരാ കൊല്ലേരി

നാരാ കൊല്ലേരി
നാരാ കൊല്ലേരി
ജനനം1928
മരണം(2015-12-09)ഡിസംബർ 9, 2015
ദേശീയതഫ്രഞ്ച്
തൊഴിൽശബ്ദലേഖകൻ
ജീവിതപങ്കാളി(കൾ)മദലേൻ
കുട്ടികൾക്രിസ്റ്റോഫ് വലിയ കൊല്ലേരി

ഫ്രഞ്ച് നവതരംഗസിനിമയിലെ പ്രമുഖ സംവിധാകരുടെയെല്ലാം ശബ്ദലേഖകനായി പ്രവർത്തിച്ച സാങ്കേതികവിദഗ്ദ്ധനാണ് നാരാ കൊല്ലേരി(1928 - 9 ഡിസംബർ 2015).[1][2]. മയ്യഴിക്കാരനായ നാരായണൻ വലിയ കൊല്ലേരിയാണ് നാരാ കൊല്ലേരിയെന്നപേരിൽ അറിയപ്പെടുന്നത്. ഫ്രഞ്ച് സിനിമയിൽ ശബ്ദലേഖകനായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 800 ലധികം ചിത്രങ്ങളുടെ ശബ്ദവിന്യാസം നിർവഹിച്ചു.[3] [4] ഫ്രഞ്ച് സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ സീസർ അവാർഡ് ജേതാവാണ്[5].

ജീവിതരേഖ

[തിരുത്തുക]

1928-ൽ കൂത്തു പറമ്പിൽ വലിയ കൊല്ലേരി കുടുംബാംഗമായി ജനിച്ചു[6].അച്ഛൻ മള്ളേരി കൃഷ്ണൻ വൈദ്യർ. അമ്മ ചീരൂട്ടി. ബാല്യകാലം ഫ്രഞ്ചധീനമയ്യഴിയിലെ പള്ളൂരിൽ അമ്മാവനോടൊപ്പം. നാരാ കൊല്ലേരി, നൊറെ കോളേറി എന്നീ പേരുകളിൽ അറിയപ്പെടുന്നു. മാഹി ലബോർദനെ കോളേജിലും പുതുച്ചേരിയിലുമായി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഫ്രഞ്ച് സർക്കാറിന്റെ സ്‌കോളർഷിപ്പോടെ ഫ്രാൻസിലായിരുന്നു ഉപരിപഠനം. പാരീസിലെ നാഷണൽ സ്‌കൂൾ ഓഫ് സിനിമാട്ടോഗ്രാഫിയിൽ ഡിപ്ലോമയും നേടി. സൗണ്ട് എഞ്ചിനിയറിംഗായിരുന്നു പഠനവിഷയം. തുടർന്ന് പാരീസിലെ പ്രശസ്തമായ റെക്കോഡിംഗ് സ്റ്റുഡിയോവിൽ ചേർന്നു. നിരവധി ഫ്രഞ്ച് സിനിമകളുടെ ശബ്ദ ലേഖകനായി പ്രവർത്തിച്ചുIMDB 1976-ൽ ബ്ലാക് മൂൺ എന്ന ചിത്രത്തിനു മികച്ച ശബ്ദ ലേഖനത്തിനുള്ള സെസ്സാർ അവാർഡ് ലഭിചുCAsar[പ്രവർത്തിക്കാത്ത കണ്ണി]. ഫ്രഞ്ച് പൗരത്വം സ്വീകരിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-14. Retrieved 2015-12-11.
  2. http://www.imdb.com/name/nm0464219/
  3. http://www.manoramaonline.com/news/kerala/nara-kollery-passes-away.html
  4. http://www.imdb.com/name/nm0464219/
  5. http://www.citizendia.org/C%C3%A9sar_Awards_1976[പ്രവർത്തിക്കാത്ത കണ്ണി]
  6. Mathrubhumi Sunday Suppliment October 27, 2002