നിക്കോലെറ്റ സമോനാസ് Nikoletta Samonas | |
---|---|
ജനനം | തേമ | 5 സെപ്റ്റംബർ 1985
ദേശീയത | ഘാനിയൻ |
മറ്റ് പേരുകൾ | നിക്കി സമോനാസ് |
വിദ്യാഭ്യാസം | ക്വാമെ എൻക്രുമ സയൻസ് ആൻഡ് ടെക്നോളജി സർവ്വകലാശാല - 2009 |
തൊഴിൽ | അഭിനേത്രി |
ഘാനയിലെ നടിയും ഫ്രീലാൻസ് മോഡലുമാണ് നിക്കോലെറ്റ സമോനാസ് (ജനനം: 5 സെപ്റ്റംബർ 1985). വിനോദ വ്യവസായത്തിൽ നിക്കി സമോനാസ് എന്നറിയപ്പെടുന്ന അവർ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[1] അവർ ഹോളി ചൈൽഡ് ഹൈസ്കൂളിലെയും ക്വാമെ എൻക്രുമ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെയും പൂർവ്വ വിദ്യാർത്ഥിയാണ്. [2]
സമോനാസിന്റെ പ്രാഥമിക വിദ്യാഭ്യാസം തേമയിലെ DEKS (അച്ചടക്കം, മികവ്, ദയ, സേവനം) ഇന്റർനാഷണൽ സ്കൂളിലായിരുന്നു. സീനിയർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ഹോളി ചൈൽഡ് ഹൈസ്കൂളിൽ ചേരുകയും അവിടെ നിന്ന് വിഷ്വൽ ആർട്സ് പഠിക്കുകയും ചെയ്തു. പിന്നീട് ക്വാമെ എൻക്രുമ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ തൃതീയ വിദ്യാഭ്യാസം തുടർന്നു. അവിടെ നിന്ന് കമ്മ്യൂണിക്കേഷൻ ഡിസൈനിൽ ബിരുദം നേടി.[2]
തന്റെ അഭിനയ ജീവിതത്തിൽ ഘാന, നൈജീരിയൻ ചലച്ചിത്രങ്ങളിലും സമോനാസ് അഭിനയിച്ചിട്ടുണ്ട്.[3]ഘാനയിൽ നിന്നും മൾട്ടിനാഷണൽ കമ്പനികളിൽ നിന്നുമുള്ള സ്പോൺസർഷിപ്പിനെ ഇത് ആകർഷിക്കുകയും അവരുടെ പരസ്യങ്ങളിൽ അവർ അഭിനയിക്കുകയും ചെയ്തു.[3]ചാർട്ടർഹൗസ് പോലുള്ള വിവിധ ടിവി പ്രൊഡക്ഷൻ ഹൗസുകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഫാം ഹൗസ് പ്രൊഡക്ഷനായ റിഥംസ് ആതിഥേയത്വം വഹിച്ച അവർ ആഫ്രിക്കൻ മൂവി റിവ്യൂ ഷോയിലും ടിവി ആഫ്രിക്കയിലെ പ്രഭാത ടിവി ടോക്ക് ഷോയായ ബ്രേക്ക്ഫാസ്റ്റ് ലൈവിലും ആതിഥേയത്വം വഹിച്ചു.[4]
Year | Award | Prize | Recipient | Result | Ref |
---|---|---|---|---|---|
2011 | സിറ്റി പീപ്പിൾ മൂവി അവാർഡ്സ് | Best Supporting Actress of the Year | Herself | Nominated | [8] |
2014 | ഘാന മൂവി അവാർഡ്സ് | Best Short Movie | ലൗവ് അറ്റ് ദി ടൈം ഓഫ് ഒട്വിര | Nominated | |
2016 | Best Lead Actress In A Comedy Series | Herself | Nominated | ||
2019 | സോഷ്യൽ മീഡിയ എന്റർടൈൻമെന്റ് അവാർഡ്സ് | Outstanding Personality of The Year | Herself | Won | |
ഗ്ലിറ്റ്സ് സ്റ്റൈൽ അവാർഡ്സ് | Movie Personality of the Year | Herself | Nominated | [9] | |
ന്യൂ വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | Best Actress Africa | Herself | Nominated | [10] |