Nilima Sheikh | |
---|---|
![]() | |
ജനനം | 18 നവംബർ 1945 ഡൽഹി |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ഡൽഹി സർവകലാശാല എം.എസ്.സർവകലാശാല, ബറോഡ |
അറിയപ്പെടുന്നത് | ചിത്രകല |
ഭാരതീയയായ ചിത്രകാരിയാണ് നീലിമ ഷേഖ് (ജനനം 18 നവംബർ 1945, ഡൽഹി[1]). ബറോഡ കേന്ദ്രീകരിച്ച് കലാ പ്രവർത്തനം നടത്തുന്നു. എൺപതുകൾക്കു ശേഷം ഇന്ത്യയിലെ പരമ്പരാഗതമായ കലാരൂപങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടത്തി. പരമ്പരാഗതമായ ശൈലി പിന്തുടരുന്ന ചിത്രകാരന്മാർക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തി.[2] മനുഷ്യജീവിതത്തിലെ സൂക്ഷ്മാനുഭവങ്ങൾ വ്യത്യസ്ത മാധ്യമങ്ങൾ വഴി എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് നീലിമ കണ്ടെത്തുന്നു. സ്ത്രൈണവും സ്ത്രീവാദപരവുമായ വിഷയങ്ങളാണ് ഷെയ്ഖ് ചിത്രങ്ങളുടെ പ്രധാന ഇതിവൃത്തം.[3][4][5] കവിത, ചിത്രീകരണം, കരകൗശലവിദ്യ, മറ്റ് പരമ്പരാഗത രീതികൾ, പ്രതിഷ്ഠാപനങ്ങൾ, തീയറ്റർ സെറ്റുകൾ, കുട്ടികൾക്കായുളള ഗ്രന്ഥങ്ങളുടെ ചിത്രം വര എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങൾ അവർ ഉപയോഗപ്പെടുത്തുന്നു. സ്റ്റെൻസിൽ വരകളും സൂക്ഷ്മ ചിത്രങ്ങളും ചുരുൾ ചിത്രങ്ങളും നാടോടി കഥകളും ഉൾപെടുന്ന വൈവിദ്ധ്യമാർന്ന ആഖ്യാനശൈലികൾ ഉപയോഗിക്കുക വഴി തന്റെ ചിത്രങ്ങൾക്ക് രൂപപരമായ അനവധി അർത്ഥതലങ്ങൾ നൽകാൻ ഇവർക്ക് കഴിയുന്നു.സ്വദേശത്തും വിദേശത്തും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[6][7]
1962 മുതൽ 1965, വരെ ഡൽഹി സർവകലാശാലയിൽ പഠിച്ചു. ബറോഡ എം.എസ്. സർവകലാശാലയിൽ നിന്ന് 1971 ൽ ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദം നേടി.[8] കൻവാൽ കൃഷ്ണ, കെ.ജി. സുബ്രഹ്മണ്യൻ, ദേവയാനി കൃഷ്ണ തുടങ്ങി നിരവധി ശാന്തിനികേതൻ ചിത്രകാരന്മാരുടെ സ്വാധീനം ഇവരുടെ രചനകളിലുണ്ട്.[9][10]
പാശ്ചാത്യ ശൈലിയിലുള്ള ചിത്രരചനാശൈലികളിൽ പരിശീലനം നേടിയെങ്കിലും പിന്നീട് സ്വന്തമായി മിനിയേച്ചർ ശൈലിയിലുള്ള ചിത്ര വര സ്വായത്തമാക്കി. ഏഷ്യയിലെ പരമ്പരാഗത ചിത്ര ശൈലിയോടുള്ള താത്പര്യമാണ് അവരെ ഈ മേഖലയിലെത്തിച്ചത്.[9] രജ്പുത്ത്, മുഗൾ ശൈലിയിലുള്ള മിനിയേച്ചർ ശൈലിയും അവരെ സ്വാധീനിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലികളായ പിച്ച്വൈ, തങ്ക ചിത്രങ്ങളും അവരുടെ ശൈലിയെ സ്വാധീനിച്ചിട്ടുണ്ട്.[11]
എൺപതുകളിൽ രാജസ്ഥാനി നത്ദ്വാര, പിച്ച്വൈ മിനയേച്ചർ ശൈലിയെക്കുറിച്ച് പഠിക്കാൻ ഫെലോഷിപ്പ് ലഭിച്ചു.ഈ ശൈലിയെക്കുറിച്ചും അതിനുപയോഗിക്കുന്ന ഉപകരങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണവും ഡോകക്യുമെന്റേഷനും നടത്തി. [12]
കാശ്മീരി കവി ആഗാ ഷഹീദിന്റെ കവിതകളുമായ ചേർന്നുള്ള പ്രോജക്റ്റ് ചെയ്തു.
അർപ്പണ മനോഭാവം കൊണ്ട് ലോകം മുഴുവൻ അംഗീകാരം ലഭിച്ച മലയാളി നഴ്സുമാർക്കുള്ള സമർപ്പണമാണ് നീലിമ ഷേഖ് ഒരുക്കിയ ബിനാലെ നാലാം ലക്കത്തിലെ കലാസൃഷ്ടി. പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിലാണ് സലാം ചേച്ചി എന്ന ഈ സൃഷ്ടി പ്രദർശിപ്പിച്ചത്. നഴ്സുമാർ ചെയ്യുന്ന സേവനത്തിൻറെ വളരെ വ്യത്യസ്തമായ സമകാലീന ചിത്രങ്ങളാണ് നീലിമ ഷേഖ് ഒരുക്കിയിരിക്കുന്നത്. ആശുപത്രിയിലെ അന്ത:രീക്ഷത്തിൽ ഒരു നഴ്സ് അണിയുന്ന വിവിധ വേഷങ്ങളാണ് ചിത്രത്തിലെ ഇതിവൃത്തം. നഴ്സിംഗ് ജോലിയെക്കുറിച്ചും മലയാളി നഴ്സുമാരെക്കുറിച്ചുമുള്ള വിവിധ ഉദ്ധരണികളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
{{cite news}}
: Empty citation (help)