പ്രമുഖനായ തമിഴ്, മലയാളസാഹിത്യകാരനാണ് നീല പത്മനാഭൻ(ജനനം :26 ഏപ്രിൽ 1938). ഒരു പുസ്തകം ഹിന്ദിയിലും എഴുതിയിട്ടുണ്ട്. നോവലിനും വിവർത്തനത്തിനുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1938 ഏപ്രിൽ 26-ന് തിരുവനന്തപുരത്ത് ചെന്തിട്ടയിൽ ജനിച്ചു. ഭൗതികശാസ്ത്രത്തിലും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും ബിരുദം നേടി. കെ.എസ്.ഇ.ബോർഡിൽ മുപ്പതുവർഷം ഡെപ്യൂട്ടി ചീഫ് എൻജിനീയറായി ജോലി ചെയ്ത് 1993-ൽ വിരമിച്ചു. മുപ്പത്തഞ്ചോളം കൃതികൾ രചിച്ചു. മിക്ക കൃതികളും വിവിധ ഭാരതീയ ഭാഷകളിലും ജർമ്മൻ, റഷ്യൻ, ഇംഗ്ലീഷ് ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തലൈമുറകൾ, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്റെ ഏറ്റവും പ്രസിദ്ധമായ നോവലുകൾ. 'തലൈമുറകൾ' ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. തമിഴിലേക്ക് മൊഴി മാറ്റിയ അയ്യപ്പപണിക്കരുടെ കവിതകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വിവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ൽ ഇദ്ദേഹത്തിന്റെ പ്രമുഖ നോവൽ തലൈമുറൈകൾ എന്ന നോവൽ മഗിഴ്ചികൾ എന്ന പേരിൽ സിനിമയാക്കപ്പെട്ടു. ഇപ്പോൾ തിരുവനന്തപുരത്ത് താമസം.[1][2][3][4][5][6]