നൂറൻ കിഴങ്ങ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Dioscoreales |
Family: | Dioscoreaceae |
Genus: | Dioscorea |
Species: | D. oppositifolia
|
Binomial name | |
Dioscorea oppositifolia L.
| |
Synonyms[2] | |
കാഞ്ഞിരക്കിഴങ്ങ്, കവള, നൂറൻ കിഴങ്ങ്, വെട്ടിവള്ളി, വെള്ളക്കിഴങ്ങ് എന്നൊക്കെ പേരുള്ള ഈ ചെടി കാച്ചിൽ കുടുംബത്തിലെ(Dioscoreaceae) അംഗമാണ്.(ശാസ്ത്രീയനാമം:Dioscorea oppositifolia) ഇന്തോ-മലീഷ്യ, ചൈന എന്നിവിടങ്ങളിൽ സ്വദേശി സസ്യമാണ്. ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധ നിത്യഹരിതവനങ്ങളിലും നിത്യഹരിതവനങ്ങളിലുമുള്ള ഉൾക്കാടുകളിലും ഇടതൂർന്ന സസ്യവളർച്ചയുള്ള സ്ഥലങ്ങളിലുമാണ് ഇവ സാധാരണ വളരുന്നത്. ഉരുണ്ട മിനുസമുള്ള തണ്ടുകളും സമ്മുഖമായി വിന്യസിച്ചിട്ടുള്ള ഇലകളുമുണ്ട്. കിഴങ്ങ് മൂപ്പെത്തുമ്പോൾ ഇലകൾ മഞ്ഞനിറമാകുന്നു. മഞ്ഞകലർന്ന വെള്ള നിറമുള്ള ഏകലിംഗപുഷ്പങ്ങൾ പാനിക്കിളുകളിൽ വിരിയുന്നു. പൂക്കൾക്ക് കറുവാപ്പട്ടയോട് സാമ്യമുള്ള ഗന്ധമാണ്. ജനുവരി-മാർച്ച് മാസങ്ങളിലും ജൂലൈ-സെപ്റ്റംബർ മാസങ്ങളിലും പൂക്കൾ വിരിയുന്നു. [3][4][2]