ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
നെടുങ്കണ്ടം | |
---|---|
പട്ടണം | |
Coordinates: 9°50′20″N 77°9′27″E / 9.83889°N 77.15750°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | ഉടുമ്പൻചോല |
• ആകെ | 71.95 ച.കി.മീ.(27.78 ച മൈ) |
(2011) | |
• ആകെ | 41,980 |
• ജനസാന്ദ്രത | 580/ച.കി.മീ.(1,500/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685553 |
ടെലിഫോൺ കോഡ് | 04868 |
വാഹന റെജിസ്ട്രേഷൻ | KL-69 (ഉടുമ്പൻചോല) |
അടുത്തുള്ള നഗരങ്ങൾ | കട്ടപ്പന, കുമളി |
ലോക്സഭാ മണ്ഡലം | ഇടുക്കി |
നിയമസഭാ മണ്ഡലം | ഉടുമ്പൻചോല |
കേരള സംസ്ഥാനത്തെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്ക് ആസ്ഥാനം ആണ് നെടുങ്കണ്ടം. തേക്കടി പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ മലനിരകൾ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്. 1950-ഓടെ കോട്ടയം, എറണാകുളം, തൃശ്ശൂർ ,കൊല്ലം മുതലായ ജില്ലകളിൽ നിന്നും കുടിയേറി പാർത്തവർ ആണ് നെടുങ്കണ്ടത്തെ തദ്ദേശവാസികൾ[1].
മൂന്നാർ തേക്കടി സംസ്ഥാന പാതയിൽ മൂന്നാറിൽ നിന്നും 60 കിലോമീറ്ററും തേക്കടിയിൽ നിന്നും 45 കിലോമീറ്ററിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് നെടുങ്കണ്ടം. മധ്യതിരുവതാംകുർ, കോട്ടയം, പാലാ തുടങിയ സ്ഥലങ്ങളിൽ നിന്നും 1960നു മുൻപു കുടിയേറിയവർ കാടിനോടും കാട്ടുമൃഗങ്ങളോടും പൊരുതി വാസയോഗ്യമാക്കിയതാണു ഇവിടം.ഏലം, കുരുമുളക്, കാപ്പി എന്നിവക്കു പുറമേ ഇതര നാണ്യവിളകൾ കൃഷി ചെയ്യുന്നു.
രാമക്കൽമേട് കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട്, എഴുകുംവയൽ കുരിശുമല തുടങ്ങിയ വിനോദസ്ഥലങ്ങൾ നെടുംകണ്ടത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു.