നേരം

നേരം
പോസ്റ്റർ
സംവിധാനംഅൽഫോൻസ് പുത്രൻ
നിർമ്മാണംവിന്നർ ബുൾസ് ഫിലിംസ്, കോറൽ ഗ്രൂപ്പ് വിശ്വനാഥ്
രചനഅൽഫോൻസ് പുത്രൻ
അഭിനേതാക്കൾ
സംഗീതംരാജേഷ് മുരുകേശൻ
ഛായാഗ്രഹണംആനന്ദ് സി. ചന്ദ്രൻ
സ്റ്റുഡിയോവിന്നർ ബുൾസ് ഫിലിംസ്
റിലീസിങ് തീയതി2013 മെയ് 10
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം109 മിനിറ്റ്

അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നേരം. നിവിൻ പോളി, നസ്രിയ, സിംഹാ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വിന്നർ ബുൾസ് ഫിലിംസ്, കോറൽ ഗ്രൂപ്പ് വിശ്വനാഥ് എന്നിവർ ചേർനാണ് ഈ ചിത്രം നിർമ്മിച്ചത്. തമിഴിലും മലയാളത്തിലുമായി ഒരേ സമയം നിർമ്മിച്ച ഈ ചിത്രം പൂർണാമായും മദ്രാസിലെ മണ്ടവേലി എന്ന സ്ഥലത്താണ് ചിത്രീകരിച്ചത്.[1]

കഥാസംഗ്രഹം

[തിരുത്തുക]

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു ദിവസം പെട്ടെന്നുണ്ടാകുന്ന പ്രതിബന്ധങ്ങളും അവ അന്നുതന്നെ ഇല്ലാതാകുന്ന അത്ഭുതപ്രതിഭാസവുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ ചീത്തനേരവും, നല്ലനേരവും ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

അഭിനേതാക്കൾ

[തിരുത്തുക]

തമിഴിൽ നിവിൻ പോളി, നസ്രിയ, സിംഹ എന്നിവർക്കൊപ്പം നാസർ, തമ്പി രാമയ്യ, ജോൺ വിജയ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. ""'നേരം' തിയേറ്ററുകളിൽ"". Archived from the original on 2013-06-07. Retrieved 2013-06-27.