നേഹ മഹാജൻ | |
---|---|
ജനനം | |
തൊഴിൽ | നടി, സംഗീതജ്ഞ |
സജീവ കാലം | 2004–തുടരുന്നു |
മാതാപിതാക്ക(ൾ) | പണ്ഡിറ്റ് വിദുർ മഹാജൻ |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് നേഹ മഹാജൻ. മറാത്തി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ഇവർ മലയാള ചലച്ചിത്രരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.[1] സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്'സ് ചിൽഡ്രൻ എന്ന പുസ്തകത്തെ ആസ്പദമാക്കി 2012-ൽ ദീപ മേഹ്ത സംവിധാനം ചെയ്ത അതേപേരിലുള്ള ചലച്ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നേഹ മഹാജൻ ബോളിവുഡിലേക്കു കടന്നുവരുന്നത്.
2013-ൽ മാധവ് വസേ സ്റ്റേജ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഹാംലെറ്റ് എന്ന മറാഠി നാടകത്തിൽ 'ഒഫീലിയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നേഹയായിരുന്നു.[2] തുടർന്ന് ആജോബ (2013), ഫീസ്റ്റ് ഓഫ് വാരണാസി (2013) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.[3] 2015-ൽ സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവർ സംവിധാനം ചെയ്ത ചായം പൂശിയ വീട് എന്ന മലയാള ചലച്ചിത്രത്തിൽ നായികയായി.[4] ഈ ചിത്രത്തിലെ ചില രംഗങ്ങളിൽ നേഹ നഗ്നയായി അഭിനയിച്ചത് വലിയ വിവാദമായിരുന്നു.[5]
1990 ഓഗസ്റ്റ് 18-ന് മഹാരാഷ്ട്രയിലെ പൂനെയിലാണ് നേഹ മഹാജന്റെ ജനനം. സിത്താർ സംഗീതജ്ഞനായ പണ്ഡിറ്റ് വിദുർ മഹാജനാണ് പിതാവ്.[6] അമേരിക്കയിലെ ടെക്സസിലുള്ള ട്രിംപിൾ ടെക് ഹൈസ്കൂളിലെ അഭിനയപഠനത്തിനുശേഷം പൂനെ സർവകലാശാലയിൽ നിന്ന് എം.ഫിൽ. നേടിയ നേഹ മറാത്തി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഒഡിയ എന്നീ ഭാഷകളിലെ നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നേഹ മഹാജാൻ അഭിനയിക്കുന്ന ആദ്യത്തെ മലയാളചലച്ചിത്രമാണ് ചായം പൂശിയ വീട് (2015). ഈ ചിത്രത്തിൽ നേഹ അവതരിപ്പിക്കുന്ന 'വിഷയ' എന്ന നായികാ കഥാപാത്രത്തിന്റെ മാറിടം ഭാഗികമായി പ്രദർശിപ്പിക്കുന്ന മൂന്നു രംഗങ്ങളുണ്ടായിരുന്നു.[7][8] അതിനാൽ ചിത്രത്തിനു പ്രദർശനാനുമതി നൽകാൻ സെൻസർ ബോർഡ് തയ്യാറായില്ല.[7] സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ചിത്രത്തിന്റെ സംവിധായകരും നേഹ മഹാജനും രംഗത്തെത്തിയിരുന്നു. സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഈ ചിത്രം ആ വർഷത്തെ കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.[7][8]
വർഷം | സിനിമ | ഭാഷ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|
2017 | ടിടിഎംഎം | മറാത്തി | രാജശ്രീ | |
2016 | വൺവേ ടിക്കറ്റ് | മറാത്തി | ഉർവ്വശി | |
2016 | യൂത്ത് | മറാത്തി | ||
2016 | ഫ്രണ്ട്സ് | മറാത്തി | ||
2015 | ചായം പൂശിയ വീട് | മലയാളം | വിഷയ | |
2015 | Nilkanth Master | മറാത്തി | ||
2015 | Coffee Ani Barach Kahi | മറാത്തി | ആഭ | |
2014 | ഫീസ്റ്റ് ഓഫ് വാരണാസി | ഹിന്ദി | മായ | |
2014 | ആജോബ | മറാത്തി | ||
2012 | മിഡ്നൈറ്റ്സ് ചിൽഡ്രൻ | ഇംഗ്ലീഷ് | നസീം |