പക്കായാസ് നോവോസ് ദേശീയോദ്യാനം

പക്കായാസ് നോവോസ് ദേശീയോദ്യാനം
Parque Nacional de Pacaás Novo
Map showing the location of പക്കായാസ് നോവോസ് ദേശീയോദ്യാനം
Map showing the location of പക്കായാസ് നോവോസ് ദേശീയോദ്യാനം
LocationRondônia, Brazil
Nearest cityGuajará-Mirim, Rondônia
Coordinates11°10′S 63°26′W / 11.16°S 63.43°W / -11.16; -63.43[1]
Area708,664 ഹെക്ടർ (1,751,150 ഏക്കർ).
DesignationNational park
Established21 September 1979
Governing bodyICMBio

പക്കായാസ് നോവോസ് ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional de Pacaás Novos) ബ്രസീലിലെ റൊണ്ടോണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സമാനമായ പേരുള്ള ഒരു പർവതവും ഈ ദേശീയോദ്യാനത്തിനുള്ളിലായി നിലനിൽക്കുന്നു.

സ്ഥാനം

[തിരുത്തുക]

ഈ ദേശീയോദ്യാനം ആമസോൺ ബയോമിൽ സ്ഥിതിചെയ്യുന്നു. ഇതിൻറെ വിസ്തൃതി 708,664 ഹെക്ടർ (1,751,150 ഏക്കർ) ആണ്. 1979 സെപ്റ്റംബർ 21 ലെ സർക്കാർ ഉത്തരവ് നമ്പർ 84.019 പ്രകാരം രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[2]റോണ്ടോണിയ സംസ്ഥാനത്തെ അൽവൊറാഡ ഡി'ഒയെസ്റ്റെ, കാമ്പോ നോവോ ഡി റൊണ്ടൊണിയ, ഗവെർണഡർ ജോർജെ ടെയ്ക്സൈറ, മിരാൻറെ ഡ സെറ, നോവ മമോറെ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു.[3]

അവലംബം

[തിരുത്തുക]
  1. "Pacaás Novos National Park". protectedplanet.net. Archived from the original on 2012-06-03. Retrieved 2017-07-16.
  2. Parque Nacional de Pacaás Novos – Chico Mendes.
  3. Unidade de Conservação ... MMA.