പഖവാജ്

Pakhavaj
Percussion instrument
പരിഷ്കർത്താക്കൾ14th century, during Mughal period
അനുബന്ധ ഉപകരണങ്ങൾ
mridang, khol, tabla, kendang
More articles
Hindustani music

വീപ്പയുടെ രൂപത്തിലുള്ള ഇരുവശത്തും മുഖമുള്ള മൃദംഗത്തോട് സാമ്യമുള്ള ഒരു താളവാദ്യമാണ് പഖവാജ്.[1]

ധ്രുപദ് സംഗീത ശൈലിയിലെ അംഗീകൃതമായ താളവാദ്യമാണിത്. വിവിധ സംഗീത രൂപങ്ങളിലും നൃത്തരൂപങ്ങളിലും അനുബന്ധ വാദ്യമായി ഉപയോഗിക്കുന്നു. താഴ്ന്ന മൃദുവായ സ്വരവും മറ്റു സംഗീത ഉപകരണങ്ങളുമായി സ്വരച്ചേർച്ചയുള്ളതുമാണീ ഉപകരണം. തിരശ്ചീനമായി ഒരു തലയിണയിൽ വാദകന്റെ മടക്കിയ കാലുകൾക്ക് മുന്നിൽ വെക്കുന്ന ഇതിന്റെ വലിയതും താഴ്ന്നസ്വരം തരുന്നതുമായ ഭാഗം ഇടതു കൈ കൊണ്ട് വായിക്കുന്നു. വലിയ മുഖം നനവുള്ള ഗോതമ്പ് മാവ് തേച്ചുപിടിപ്പിക്കുന്നത് വ്യക്തമായ ശബ്ദം കിട്ടാൻ സഹായിക്കുന്നു.

തബല ശ്രുതി ചേർക്കുന്നത് പോലെ വലിച്ചുകെട്ടുന്ന വള്ളികൾക്കിടയിലെ മരത്തിന്റെ ആപ്പുകൾ ക്രമീകരിച്ചാണ് യാണ് പഖവാജിലും ശ്രുതി ചേർക്കുന്നത്. സൂക്ഷ്മമായ ശ്രുതി മുഖത്തിന്റെ പുറത്തേ അറ്റത്തുള്ള മെടഞ്ഞതുപോലെ ഉള്ള വള്ളികൾ ക്രമീകരിച്ചാണ് ചെയ്യുന്നത്. താഴ്സ്ഥായിയിലുള്ള സ്വരം കിട്ടുന്നതിനായി ഇടത്തേ(വലിയ) മുഖത്തിൽ പുതുതായി തയ്യാറാക്കിയ ഗോതമ്പ് മാവ് ഒട്ടിച്ച് വെക്കുന്നു.[2]

നിരുക്തി

[തിരുത്തുക]

പ്രാകൃതത്തിൽ നിന്നാണ് പഖവാജ എന്ന പദം ഉണ്ടായിട്ടുള്ളത്. ഇതിനോട് സമാനമായ സംസ്കൃതം പദം പക്ഷവാദ്യ എന്നതാണ്. ഒരു വശം എന്നർഥമുള്ള പക്ഷം എന്ന പദവും സംഗീതോപകരണമെന്നർഥമുള്ള വാദ്യോപകരണമെന്നർഥമുള്ള വാദ്യം എന്ന പദവും ആണ് ഇതിന്റെ ഉൽഭവം. 14ആം നൂറ്റാണ്ടിൽ പ്രഗൽഭരായ മൃദംഗം കലാകാരർ മൃദംഗ നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളിൽ പരീക്ഷണം നടത്തുകയും ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന കളിമണ്ണിനു പകരം ഉപകരണത്തിന്റെ ചട്ടക്കൂട് ഉണ്ടാക്കുന്നതിനായി തടി ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. ഇതിന് പഖവാജ് എന്ന പുതിയ പേരുപയോഗിക്കാൻ തുടങ്ങിയെങ്കിലും മൃദംഗമെന്ന പേരും ഉപയോഗത്തിലുണ്ട്.[3]

പ്രവർത്തന രീതി

[തിരുത്തുക]

തബലയിലെന്ന പോലെ തന്നെ പഖവാജിന്റെ താളങ്ങൾ ബോൽ എന്നറിയപ്പെടുന്ന അക്ഷരക്കൂട്ടങ്ങളുടെ(mnemonic) സഹായത്തോടെയാണ് പഠിക്കുന്നത്.വാദന രീതികൾ പലതരത്തിൽ തബലയുടേതുമായി വ്യത്യസ്തമായിരിക്കുന്നു:താഴ്ന്ന ശ്രുതിയുള്ള ഭാഗത്ത് കൈ പരത്തി അടിക്കുകയാണ് ചെയ്യുന്നത്, തബലയിലേത് പോലെ വിരലുകൾ കൊണ്ടല്ല. ഉയർന്ന ശ്രുതിയുള്ള ഭാഗത്ത് കൈപ്പത്തിയും വിരലുകളും കൃത്യമായ സ്ഥാനങ്ങളിൽ അടിച്ച് വ്യത്യസ്ത ബോലുകൾ ഉണ്ടാക്കുന്നു.

പരമ്പരാഗതമായ പഖവാജ് ശൈലികളിൽ വ്യത്യസ്ത രീതികളിൽ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കാൻ വിദ്യാർഥി പരിശീലിക്കുന്നു. ഇത് അക്ഷരക്കൂട്ടങ്ങളുടെ സഹായത്തോടെ ഓർത്തുവെക്കുന്നു.

ഇതു കൂടി കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. James Blades (1992). Percussion Instruments and Their History. Bold Strumme. pp. 138–. ISBN 978-0-933224-61-2. Retrieved 25 December 2012.
  2. Pakhavaj, Tuning. "Tuning Pakhavaj". ഇന്ത്യൻ ഇൻസ്ട്രുമെന്റസ്. Archived from the original on 2018-03-02. Retrieved 2018-06-15.
  3. Sir Ralph Lilley Turner (1975). Collected papers, 1912-1973. Oxford University Press. Retrieved 2012 ഡിസംബർ 25. {{cite book}}: Check date values in: |access-date= (help)