പാപുണ്യ നോർത്തേൺ ടെറിട്ടറി | |
---|---|
നിർദ്ദേശാങ്കം | 23°13′S 131°54′E / 23.217°S 131.900°E |
ജനസംഖ്യ | 299 (2006 census)[1] |
സ്ഥാനം | 240 km (149 mi) NW of ആലീസ് സ്പ്രിങ്സ് |
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സിന് ഏകദേശം 240 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അധിവസിക്കുന്ന ഒരു ചെറിയ തദ്ദേശീയ ഓസ്‌ട്രേലിയൻ സമൂഹമാണ് പാപുണ്യ. പ്രധാനമായും പിന്റുപി, ലുരിറ്റ്ജ ഗ്രൂപ്പുകളിൽ നിന്നുള്ള നാടുകടത്തപ്പെട്ട നിരവധി ആദിവാസികളാണ് ഇവിടെയുള്ളത്. 2006-ലെ സെൻസസ് പ്രകാരം പാപുണ്യയിലെ ജനസംഖ്യ 299 ആയിരുന്നു.[1] നിയന്ത്രിത ആദിവാസി പ്രദേശമായ പാപുണ്യയിൽ പ്രവേശിക്കാനോ യാത്ര ചെയ്യാനോ പ്രത്യേക അനുമതി ആവശ്യമാണ്.
2006-ലെ സെൻസസിനെ അടിസ്ഥാനമാക്കി 258 അംഗങ്ങൾ അഥവാ ജനസംഖ്യയുടെ 86.3 ശതമാനം വരുന്ന ലൂഥറനിസമാണ് പാപുണ്യയിലെ പ്രധാന മതം. എത്തിച്ചേരാൻ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഓസ്‌ട്രേലിയൻ കോണ്ടിനെന്റൽ ധ്രുവത്തോട് ഏറ്റവുമടുത്തുള്ള പട്ടണമാണിത്.
പാപുണ്യയിൽ രൂപംകൊണ്ട ഓസ്‌ട്രേലിയൻ ബാൻഡും അബോറിജിനൽ റോക്ക് ഗ്രൂപ്പും ആയിരുന്നു വാരുമ്പി ബാൻഡ്.
1930-കളിൽ പിന്റുപി, ലുരിറ്റ്ജ ജനതകൾ തങ്ങളുടെ പരമ്പരാഗത രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു. അവർ സർക്കാർ റേഷൻ ഡിപ്പോകളുള്ള ഹെർമൻസ്ബർഗ്, ഹാസ്റ്റ്സ് ബ്ലഫ് എന്നിവിടങ്ങളിലേക്ക് മാറി.