പാലോട് | |
---|---|
ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
Taluks | നെടുമങ്ങാട് |
ജനസംഖ്യ (2001) | |
• ആകെ | 14,795 |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695562 |
വാഹന രജിസ്ട്രേഷൻ | KL-21 & KL-16 |
തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമ്മല നന്ദിയോട് പാങ്ങോട് എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാലോട്[1][2]. തിരുവനന്തപുരത്ത് നിന്നും [./Https://en.wikipedia.org/wiki/State_Highway_2_(Kerala) തിരുവനന്തപുരം-ചെങ്കോട്ട] റോഡിൽ എകദേശം 39[3] കി.മി. സഞ്ചരിച്ചാൽ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറൂഗ്രാമം. ഇതിൻ്റെ ഒരു വശം വാമനപുരം നദിയും, മറുവശത്തൂടെ ചിറ്റാറും ഒഴുകുന്നു. തിരുവനന്തപുരത്തെ ഹിൽ സിറ്റി എന്നറിയപ്പെടുന്ന വിതുരയുടെ സമീപത്താണ് പാലോട്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന വാമനപുരം ബ്ലോക്കിലാണ് പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് സ്ഥിതിചെയ്യുന്നത്.[4]
ഒരു കാലത്ത് പാലോട്ട് വലിയ ഒരു പാല മരം നിലനിന്നിരുന്നു. പിന്നീട് ആ പാല മരം നിലം പൊത്തി. പാലമൂട് മാത്രം നിലനിന്നു. ജനങ്ങൾ പാലമൂട് എന്ന് വിളിക്കുവാൻ തുടങ്ങി.[അവലംബം ആവശ്യമാണ്] അതു പറഞ്ഞു പറഞ്ഞു ലോപിച്ച് പാലോട് എന്നായി.[അവലംബം ആവശ്യമാണ്]
ഒരു കാലത്ത് ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു പാലോട്. പണ്ട്കാലങ്ങളിൽ പശുക്കളുടെ ആദ്യത്തെ കറവയിൽ നിന്നുമുള്ള പാൽ നദിയിൽ ഒഴുക്കുന്ന പതിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്.[അവലംബം ആവശ്യമാണ്]
കുടാതെ ഈ പ്രദേശത്ത് പകലും ഇരുൾ മൂടിയ സ്ഥലങ്ങൾ ഉണ്ടായിരുന്നു എന്നും ആയതിനാൽ ഇവിടെ പകൽ പോലും ഇരുട്ടിനെ പേടിച്ചു ഓടാൻ തുടങ്ങി അങ്ങനെ പകൽ ഓടി എന്ന് പറഞ്ഞു പാലോട് ആയി മാറി.
പാലോട് വർഷാവർഷവും പാലോട് മേള എന്ന പേരിൽ ഒരു കാർഷിക-വ്യവസായ-വിനോദസഞ്ചാര വരാഘോഷം ഫെബ്രുവരിമാസം ഏഴാം തിയതി മുതൽ നടക്കാറുണ്ട്. 1963-ൽ വേലംവെട്ടി ജനാർദ്ദന പിള്ള കന്നുകാലി ചന്ത എന്ന പേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ഈ മേള.[അവലംബം ആവശ്യമാണ്] പാലോട്ടുള്ളവരുടെ ഉത്സവമാണു മേള.
-ലോവർ മീന്മുട്ടി ഡാം -ലോവർ മീന്മുട്ടി ഹൈഡൽ ടൂറിസം
{{cite web}}
: |first=
missing |last=
(help)CS1 maint: multiple names: authors list (link)