Pulasan | |
---|---|
![]() | |
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. mutabile
|
Binomial name | |
Nephelium mutabile |
കേരളത്തിൽ കൃഷി ചെയ്തുവരുന്ന ഒരു വിദേശയിനം ഫലവർഗ്ഗ സസ്യമാണ് ഫിലോസാൻ അഥവാ പുലോസാൻ (ശാസ്ത്രീയനാമം: Nephelium mutabile). റമ്പൂട്ടാൻ പഴങ്ങളോട് വളരേയധികം സാമ്യം തോന്നാമെങ്കിലും കായ്കൾ വലുതും രോമങ്ങൾ ഇല്ലാത്തതുമാണ്. ഇതിന്റെ ജന്മദേശം മലേഷ്യയാണ്[1]. വിദേശമലയാളികൾ വഴി ഇത് കേരളത്തിലെത്തിയതായി കരുതപ്പെടുന്നു.
ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറവുമാണ്. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിന്റെ ശാഖാഗ്രങ്ങളിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്. നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലുമാകും. മാംസളമായ ഉൾഭാഗമാണ് കഴിക്കുന്നതിനായി ഉപയോഗിക്കുന്നത്. ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് ചില സ്ഥലങ്ങളിൽ വറുത്തും കഴിക്കാറുണ്ട്.
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)