പുലി, നാന്റോ

Puli Township
埔里鎮
Aerial view of Puli Basin
Aerial view of Puli Basin
Location of Puli in Nantou County
Location of Puli in Nantou County
CountryTaiwan
CountyNantou
ഭരണസമ്പ്രദായം
 • MagistrateZhou Yixiong
വിസ്തീർണ്ണം
 • ആകെ162.22 ച.കി.മീ.(100.80 ച മൈ)
ഉയരം
445 മീ(1,460 അടി)
ജനസംഖ്യ
 (December 2014)
 • ആകെ83,021
വെബ്സൈറ്റ്http://www.puli.gov.tw
പുലി, നാന്റോ ടൗൺഷിപ്പ് ഡൗൺടൗൺ
പുലി ടൗൺ‌ഷിപ്പ് ഓഫീസ്

തായ്‍വാനിലെ നാന്റോ കൗണ്ടിയിലെ ഒരു ടൗൺഷിപ്പാണ് പുലി ടൗൺ‌ഷിപ്പ് . [1] പുലി ബേസിനകത്താണ് പുലി ടൗൺഷിപ്പ് സ്ഥിതിചെയ്യുന്നത്. തായ്‌വാനിലെ ഭൂമിശാസ്ത്രപരമായ കേന്ദ്രമാണിത്.

പേരിനുപിന്നിൽ

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിൽ ഈ നഗരം പോസിയ അല്ലെങ്കിൽ പോ-ലി-സിയ എന്നാണ് അറിയപ്പെട്ടിരുന്നത്[2] 埔裏社. "നക്ഷത്രങ്ങളുടെ വീട്" എന്ന അർത്ഥം വരുന്ന സബഹ ബകലാസ് എന്നായിരുന്നു ഇതിന്റെ അത്യാൽ ഭാഷയിലുള്ള പേര്. [3] 1920 മുതൽ ജാപ്പനീസ് കാലഘട്ടത്തിൽ ഈ പട്ടണം തായ്‌ചെ പ്രിഫെക്ചറിലെ നോക്കോ ജില്ലയിലെ (能高郡?) ഹോരി ടൗൺ (埔里街?) ആയാണ് ഭരിക്കപ്പെട്ടിരുന്നത്.

ചരിത്രം

[തിരുത്തുക]

ക്രിസ്തുമതത്തിന്റെ വ്യാപനം

[തിരുത്തുക]

1870-ൽ പോ-ലി-സിയ സ്വദേശിയായ ഖായ്-സാൻ തായ്‌വാൻ-ഫു (ഇന്നത്തെ തായാനൻ ) ലെ ഒരു മിഷനറി ആശുപത്രിയിൽ ഒരു മെഡിക്കൽ പ്രശ്നത്തിനായി ചികിത്സ നേടി, ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ക്രിസ്തുമതത്തെക്കുറിച്ചുള്ള വിവരങ്ങൾ അവിടത്തെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. തായ്‌വാൻ-ഫൂവിൽ പോ-ലി-സിയയിൽ ക്രിസ്തുമതം വ്യാപിച്ചതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് 1871 ജൂലൈയിൽ രണ്ട് പ്രാദേശിക മതപ്രസംഗകരെ ഈ പ്രദേശത്തേക്ക് അയച്ചു. ഈ പ്രദേശത്ത് "ക്രിസ്തുമതത്തിന് അനുകൂലമായ ഒരു പ്രസ്ഥാനം ശരിക്കും നടന്നിട്ടുണ്ട്" എന്ന് അവർ റിപ്പോർട്ട് ചെയ്തു. കാനഡ പ്രെസ്ബൈറ്റീരിയൻ മിഷനിലെ അംഗങ്ങൾ 1872 മാർച്ചിൽ ഈ പ്രദേശം സന്ദർശിച്ചു. 1872 ന്റെ അവസാനത്തിൽ ഒരു സായുധ സേനയുടെ ഭാഗമായിരുന്ന വില്യം കാംപ്ബെൽ ടോ-സിയയ്ക്കും പോ-ലി-സിയയ്ക്കുമിടയിലുള്ള കാടും പർവതങ്ങളും അരുവികളും കടന്ന് പോ-ലി-സിയയിൽ ജീവിച്ചിരുന്ന ജനങ്ങളെ ജ്ഞാനസ്നാനത്തിനുള്ള സ്ഥാനാർത്ഥികളെ പരിശോധിക്കുന്നതിൽ പങ്കെടുപ്പിച്ചു. [2]

ചി ചി ഭൂകമ്പം

[തിരുത്തുക]

1999 ൽ ഉണ്ടായ ഭൂകമ്പത്തിൽ ഈ പട്ടണം തകർന്നു. പുലി ടൗൺ‌ഷിപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമായ താവോമിയിലാണ് നാശനഷ്ടം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. 10 വർഷത്തിനുശേഷം, തായ്‌വാനിലെ ഇക്കോ ടൂറിസം വ്യവസായത്തിന്റെ അഭിമാനമായി ഈ ഗ്രാമം സ്വയം പുനർനിർമ്മിച്ചു. പ്രത്യേകിച്ചും പുലി ടൗൺ‌ഷിപ്പിലെ പ്രധാന ആകർഷണമായ പേപ്പർ ഡോം തുറന്നതിനുശേഷം, തയോമി വില്ലേജ് [4] ഒരു സാധാരണ കാർഷിക ഗ്രാമത്തിൽ നിന്ന് പരിസ്ഥിതിസൗഹൃദ ടൂറിസം, സാമൂഹിക വികസനം എന്നിവ നടക്കുന്ന തിരക്കേറിയ ഗ്രാമമായി മാറി. അതിനുശേഷം അഭൂതപൂർവ്വമായ വളർച്ച നടക്കുകയും താവോമി ഗ്രാമം ഒരു പ്രധാന കാർഷിക കേന്ദ്രമായി സ്വയം വികസിക്കുകയും ചെയ്തു.

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ

[തിരുത്തുക]

തുന്ഗ്മെൻ, പഛെൻഗ്, പിപ, ഷുഇറ്റൗ, ക്വിലിൻ, ജ്ഹുഗെ, ക്സിയാൻ, ക്സിമെൻ, നന്മെൻ, ബെഇമെൻ, ബെഇഅൻ, ബൈമെയ്, തൈയാൻ, ദനൻ, വുഗൊങ്ങ് തൊൻഗ്ഷെങ്ങ്, ക്വിൻഗ്ക്സിൻ, ക്സുൻഹുവ, ഡചെങ്ങ്, ലാൻചെങ്ങ്, ടഓമി, ചെങ്ങ്ഗോങ്ങ്, നാൻകുൻ, ഐലാൻ, ടൈഷാൻ, ഫാംഗ്ലി, ക്സിയാങ്ങ്ഷാൻ, യിക്സിൻ, ഗെചെംഗ്, ഗ്വാങ്‌ചെംഗ്, ഷിഗാംഗ്, ഫക്സിംഗ്, നിയാമിയൻ വില്ലേജ് എന്നിവയാണ് ഇവിടത്തെ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ

സമ്പദ്‍വ്യവസ്ഥ

[തിരുത്തുക]
പുലിയിലെ പേപ്പർ ഫാക്ടറി

പുലി ടൗൺഷിപ്പിൽ ദേശീയ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനശാലയുണ്ട്. പുലിയിലെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളിലൊന്നാണ് ടൂറിസം . തായ്‌വാനിലെ പർവതനിരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്, കൂടാതെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സമീപത്തുണ്ട്.

വിദ്യാഭ്യാസം

[തിരുത്തുക]

ദേശീയ ചി നാൻ സർവകലാശാല പുലി ടൗൺഷിപ്പിൽ സ്ഥിതിചെയ്യുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

[തിരുത്തുക]

പുലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താഴെപ്പറയുന്നവയാണ്.

  • കാങ് ജി ജി ലോഹാസ് വില്ലേജ്
  • ചുങ് തായ് ചാൻ മൊണാസ്ട്രി
  • തായ്‌വാനിലെ ഭൂമിശാസ്ത്ര കേന്ദ്രം
  • ഹംഗ് ഗീ ബീസ് ഫാം
  • നോക്ക് ഓൺ വുഡ് വർക്കിങ്ങ്
  • മുഹ് ഷെങ് മ്യൂസിയം ഓഫ് എൻ‌ടോമോളജി
  • ലിയുട്ടൻ

ഗതാഗതം

[തിരുത്തുക]

പുലി ടൗൺ‌ഷിപ്പിന് ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ ഷുയിലി ടൗൺ‌ഷിപ്പിലെ ചെചെംഗ് സ്റ്റേഷനാണ് .

ദേശീയപാത 6 ന്റെ ഒരറ്റത്താണ് പുലി സ്ഥിതിചെയ്യുന്നത്. ദേശീയപാത 6 പുലിയിലൂടെ തെക്കൻ തായ്‍വാനിലെ തായ്ചുങ്ങിലേക്കും നാന്റൗ നഗരത്തിലേക്കും പോകുന്നു. ദേശീയപാതയുടെ കിഴക്കേയറ്റം ഹെഹുവാൻഷാൻ പർവ്വതപാതയിലേക്ക് ബന്ധപ്പെട്ടിരിക്കുന്നു. ഈ പാത കിഴക്കൻ തീരത്തുള്ള ഹുവാലിയെൻ പട്ടണം വരെ നീണ്ടുകിടക്കുന്നു. ഈ പർവ്വതപാത സമുദ്രനിരപ്പിൽ നിന്ന 3275 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കിഴക്കൻ തീരവും പടിഞ്ഞാറൻ തീരവും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതും ദ്വീപിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്നതുമായ ദേശീയപാതയാണ് പുലിയിലൂടെ കടന്നുപോകുന്നത്.

ശ്രദ്ധേയരായ വ്യക്തികൾ

[തിരുത്തുക]

പുലി ടൗൺഷിപ്പിലെ ശ്രദ്ധേയരായ വ്യക്തികൾ താഴെപറയുന്നവരാണ്.

  • മുൻ നടി ചാങ് മെയ്-യാവോ
  • ലിൻ ചോ-ഷുയി, എഴുത്തുകാരൻ, പത്രം എഡിറ്റർ, രാഷ്ട്രീയക്കാരൻ
  • മാ വെൻ-ചുൻ, ലെജിസ്ലേറ്റീവ് യുവാൻ അംഗം
  • സായ് ഹുവാങ്-ലിയാങ്, ലെജിസ്ലേറ്റീവ് യുവാൻ അംഗം (1996-2016)

അവലംബങ്ങൾ

[തിരുത്തുക]
  1. Hsiao, Chu-an (8 January 2016). "Puli Township calls off trash collectors over row with high school". The China Post.
  2. 2.0 2.1 William Campbell (1915). "Sketches from Formosa". p. 41. Po-li-sia
  3. "地名解說集錦: 南投縣各鄉鎮地名之由來" [Toponymic collection: the origin of the names of towns in Nantou County] (in Chinese). Archived from the original on 1 September 2006. Retrieved 24 January 2007. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)CS1 maint: unrecognized language (link)
  4. "最新消息" (in Chinese). 桃米生態村. Archived from the original on 2011-08-05. Retrieved 2019-12-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

23°58′00″N 120°58′00″E / 23.9666666667°N 120.966666667°E / 23.9666666667; 120.966666667