പോപ്പിൻസ് | |
---|---|
സംവിധാനം | വി.കെ. പ്രകാശ് |
നിർമ്മാണം | ദർശൻ രവി |
രചന | ജയപ്രകാശ് കുളൂർ |
ആസ്പദമാക്കിയത് | പതിനെട്ടു നാടകങ്ങൾ by ജയപ്രകാശ് കുളൂർ |
അഭിനേതാക്കൾ | |
സംഗീതം | രതീഷ് വേഗ |
ഗാനരചന | |
ഛായാഗ്രഹണം |
|
ചിത്രസംയോജനം | മഹേഷ് നാരായൺ |
സ്റ്റുഡിയോ | ഡിമാക് ക്രിയേഷൻസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 2012 നവംബർ 30 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പോപ്പിൻസ്. അഞ്ച് ജോഡികളായി പത്ത് നടീനടന്മാരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ-നിത്യ മേനോൻ, ജയസൂര്യ-മേഘന രാജ്, ഇന്ദ്രജിത്ത്-പത്മപ്രിയ, സിദ്ദിഖ്-ആൻ അഗസ്റ്റിൻ, ശങ്കർ രാമകൃഷ്ണൻ-മൈഥിലി എന്നിവരാണ് ജോഡികൾ.
ജയപ്രകാശ് കുളൂർ രചിച്ച പതിനെട്ടു നാടകങ്ങൾ എന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഇതേ നാടകത്തെ തന്നെ ആസ്പദമാക്കി വി.കെ. പ്രകാശ് 2010-ൽ ഐഡു ഒണ്ടല ഐഡു എന്ന പേരിൽ ഒരു കന്നഡ ചിത്രം സംവിധാനം ചെയ്തിരുന്നു. ഇന്ത്യൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രസ്തുത ചിത്രം ഓസ്ട്രേലിയയിലും, ന്യൂസീലൻഡിലും പ്രദർശിപ്പിച്ചു.[1]
ഡിമാക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവി നിർമ്മിച്ച പോപ്പിൻസ് സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. ജോമോൻ ടി. ജോൺ, അരുൺ ജെയിംസ്, പ്രദീഷ് എം. വർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് വേഗ സംഗീതം പകർന്ന ചിത്രത്തിന്റെ ചിത്രസംയോജനം മഹേഷ് നാരായൺ നിർവ്വഹിച്ചിരിക്കുന്നു.
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ.
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "മോഹങ്ങൾ മാത്രം" | അനിൽ പനച്ചൂരാൻ | പ്രദീപ് ചന്ദ്രകുമാർ | 4:42 | |
2. | "മന്ദാനില പരിലാളിതേ" | ഷിബു ചക്രവർത്തി | പി. ജയചന്ദ്രൻ | 3:28 | |
3. | "മഴ മഴ മഴയേ" | രതീഷ് വേഗ | ജി. വേണുഗോപാൽ, സിതാര കൃഷ്ണകുമാർ | 3:46 | |
4. | "വലം നടന്ന്" | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | അനൂപ് ശങ്കർ | 3:52 | |
5. | "പായസം ഇതു പായസം" | റഫീക്ക് അഹമ്മദ് | നിത്യ മേനോൻ | 3:50 | |
6. | "നിനക്കായ് മാത്രം" | അനിൽ പനച്ചൂരാൻ | സന്തോഷ് കേശവ് | 4:00 | |
7. | "വലം നടന്ന്" | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | മഞ്ജരി | 3:49 |