2014 മുതൽ 2021 വരെ കേന്ദ്ര മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് പ്രകാശ് ജാവ്ദേക്കർ.[1] (ജനനം: 30 ജനുവരി 1951) 1990 മുതൽ 2002 വരെ മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗമായി പ്രവർത്തിച്ച ജാവ്ദേക്കർ 2008 മുതൽ 2024 വരെ നീണ്ട 16 വർഷം രാജ്യസഭാംഗമായിരുന്നു. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നയാൾ എന്ന നിലയിലാണ് പാർട്ടിയിൽ ജാവ്ദേക്കർ അറിയപ്പെടുന്നത്. [2][3][4][5][6]
മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ പനവേലിൽ കേശവ് കൃഷ്ണ ജാവ്ദേക്കറുടേയും രഞ്ജനിയുടേയും മകനായി 1951 ജനുവരി 30ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി പഠനം പൂർത്തിയാക്കി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രകാശ് ജാവ്ദേക്കർ പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകനായതിനെ തുടർന്ന് ജോലി രാജിവച്ചു.[7]
വിദ്യാർത്ഥിയായിരിക്കുമ്പോൾ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു. പഠനശേഷം 1971-ൽ ബാങ്കിൽ ജോലി ലഭിച്ചെങ്കിലും പത്ത് വർഷത്തിന് ശേഷം ജോലി രാജിവച്ച് 1981-ൽ ബി.ജെ.പിയിൽ ചേർന്നു. 1990-ൽ മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജാവ്ദേക്കർ 2002 വരെ കൗൺസിൽ അംഗമായി തുടർന്നു. 2008 മുതൽ 2024 വരെ രാജ്യസഭ അംഗമായിരുന്ന ജാവ്ദേക്കർ ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ മുഖ്യ വക്താവായും 2014 മുതൽ 2021 വരെ കേന്ദ്ര കാബിനറ്റ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.[8]
പ്രധാന പദവികളിൽ
1969 : എ.ബി.വി.പി അംഗം
1980 : എ.ബി.വി.പി ദേശീയ ജനറൽ സെക്രട്ടറി
1981 : ബി.ജെ.പി അംഗം
1984-1990 : ഭാരതീയ യുവമോർച്ച, ദേശീയ ജനറൽ സെക്രട്ടറി
1989-1995 : ബി.ജെ.പി സംസ്ഥാന സെക്രട്ടറി, മഹാരാഷ്ട്ര
1990-1996 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം, (1)
1995 : പ്രസിഡൻ്റ് സംസ്ഥാന ആസൂത്രണ ബോർഡ്, മഹാരാഷ്ട്ര
1996-2002 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം, (2)
2003-2008 : ബി.ജെ.പി ദേശീയ വക്താവ്
2008-2014 : രാജ്യസഭാംഗം, (1)
2014 : കേന്ദ്ര പാർലമെൻററി കാര്യ വകുപ്പ് മന്ത്രി
2014-2016 : കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി
↑"കേരളത്തിന്റെ പ്രഭാരിയായതിൽ സന്തോഷം; ലക്ഷ്യമിടുന്നത് എല്ലാത്തരത്തിലും പാർട്ടിയുടെ വളർച്ച; സെപ്റ്റംബർ 23ന് കേരളത്തിലെത്തുമെന്ന് പ്രകാശ് ജാവദേക്കർ" https://janamtv.com/80597780/amp/