Logo of Presidency College, Chennai | |
മുൻ പേരു(കൾ) | Madras Preparatory School, Madras High School |
---|---|
തരം | Government College |
സ്ഥാപിതം | 1840 |
സ്ഥലം | Wallajah Road, Chepauk, Chennai, India |
കായിക വിളിപ്പേര് | Presidencians |
അഫിലിയേഷനുകൾ | മദ്രാസ് സർവ്വകലാശാല |
വെബ്സൈറ്റ് | presidencycollegechennai |
തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിൽ മറീനബീച്ചിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ഇന്ത്യയിലെ ആദ്യത്തെ സർക്കാർ കലാലയങ്ങളിൽ ഒന്നാണ് മദ്രാസ് പ്രസിഡൻസി കോളേജ്. 1840 ഒക്ടോബർ 16 നാണ് ബ്രിട്ടീഷ് സർക്കാർ മദ്രാസ് പ്രെപറേറ്ററി സ്കൂൾ ആരംഭിക്കുന്നത് ഈ സ്കൂൾ പിന്നീട് ഹൈസ്കൂൾ ആയി ഉയർത്തുകയും അതിനുശേഷം ബിരുദ കോളേജ് ആക്കുകയുമായിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് സർക്കാർ ആരംഭിച്ച രണ്ട് പ്രസിഡൻസി കോളേജുകളിൽ ഒന്നാണ് മദ്രാസ് പ്രസിഡൻസി കോളേജ്; മറ്റൊന്ന് കൊൽക്കത്ത പ്രസിഡൻസി കോളേജ് ആണ്. മലയാള ഭാഷയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള കലാലയമാണിത്. ലോകത്താദ്യമായി ആധുനിക രീതിയിൽ മലയാള ഭാഷാ പഠനവിഭാഗം ആരംഭിച്ചത് ഇവിടെയാണ്. ആദ്യകാലത്ത് മലയാളഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നൽകിയിരുന്നു പിന്നീട് എം എ കോഴ്സ് മദ്രാസ് സർവകലാശാലയിലേക്ക് മാറ്റി ബി എ കോഴ്സ് ഇപ്പോഴും കോളേജ് നൽകിവരുന്നു. മദ്രാസ് സർവകലാശാല ആരംഭിച്ചത് ഈ കലാലയത്തിന്റെ ഒരു ബ്ലോക്കിൽ നിന്നായതിനാൽ പ്രസിഡൻസി കോളേജിന് മദ്രാസ് സർവകലാശാലയുടെ മാതാവ് എന്ന വിളിപ്പേരുമുണ്ട്[1]
2019 ലെ എൻ ഐ ആർ എഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച മൂന്നാമത്തെ കോളേജായും 2020 ൽ മികച്ച അഞ്ചാമത്തെ കോളേജായും തിരഞ്ഞെടുക്കപ്പെട്ടു
University rankings | |
---|---|
General – India | |
NIRF (Colleges) (2019)[2] | 3 |
ബ്രിട്ടീഷ് ഭരണകാലത്ത് 1840-ലാണ് മറീന കടൽക്കരയ്ക്ക് അഭിമുഖമായ സ്ഥലത്ത് ചെന്നൈ പ്രസിഡൻസി കോളേജ് ആരംഭിച്ചത്. [3]
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് വാസ്തു ശൈലിയിലാണ് കോളേജ് കെട്ടിടം നിർമിച്ചിട്ടുള്ളത് ചെന്നൈലെ ബ്രിട്ടീഷ് ഗവണ്മെന്റ് നിർമിച്ച മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണ് പ്രസിഡൻസി കോളേജിന്റേത് അതുകൊണ്ട് തന്നെ നിരവധി ചലച്ചിത്രങ്ങൾക്ക് കോളേജ് ക്യാമ്പസ് ലൊക്കേഷൻ ആയിട്ടുണ്ട് പലസിനിമകളിലും കോടതിയായും സർക്കാർ ഓഫീസുകളായും കോളേജ് തന്നെയായും കോളേജ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്
തമിഴ്നാട്ടിലെ ഹോസ്റ്റൽ മുത്തശ്ശിയാണ് 119 വർഷം പഴക്കമുള്ള പ്രസിഡൻസി കോളേജ് വിക്ടോറിയ ഹോസ്റ്റൽ. വിക്ടോറിയ ഹോസ്റ്റലിന്റെ പുതിയ ഭാഗം 2019 ലാണ് നിർമാണം പൂർത്തിയായത് രണ്ട് ഹോസ്റ്റലിലും കൂടി 500 ആൺകുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്. ഒരുപാട് സിനിമകൾക്ക് വിക്ടോറിയ ഹോസ്റ്റൽ ഷൂട്ടിംഗ് ലൊക്കേഷൻ ആയിട്ടുണ്ട് വിജയ് നായകനായ നൻപൻ തമിഴ് സിനിമയിലെ ഹോസ്റ്റൽ രംഗങ്ങൾ എല്ലാം വിക്ടോറിയ ഹോസ്റ്റലിലാണ് ചിത്രീകരിച്ചത്. പെൺ കുട്ടികൾക്ക് മറ്റൊരു ഹോസ്റ്റലും ഉണ്ട്.[4]