ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിലെ ക്ലാടെൻ റീജൻസിയിലുള്ള പ്രംബനൻ ജില്ലയിലെ ബുഗിസാൻ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ബുദ്ധക്ഷേത്ര സമുച്ചയമാണ് പ്ലവോസാൻ സമുച്ചയം അഥവാ കാൻഡി പ്ലവോസാൻ. പ്രസിദ്ധമായ പ്രംബനൻ ഹിന്ദു ക്ഷേത്രത്തിന്റെ 1 കിലോമീറ്റർ (0.62 മൈൽ) വടക്കുകിഴക്കായാണ് പ്ലവോസാൻ ക്ഷേത്ര സമുച്ചയം സ്ഥിതിചെയ്യുന്നത്.[1]
സമുദ്രനിരപ്പിൽ നിന്ന് 148 മീറ്റർ (486 അടി) ഉയരത്തിൽ 2,000 ച. മീ. (22,000 square feet) വിസ്തീർണ്ണമുള്ള ക്ഷേത്രമാണ് കാൻഡി പ്ലവോസാൻ. 200 മീറ്റർ (220 yard) അകലെ ഡെൻഗോക് നദി ഒഴുകുന്നു. ഈ നദീതീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ശൈലേന്ദ്ര രാജവംശത്തിൽപ്പെട്ട സമരതുംഗയുടെ മകളായ പ്രമോദവർദ്ധിനി അഥവാ ശ്രീ കഹുലുന്നൻ ആണ് 9-ാം നൂറ്റാണ്ടിൽ പ്ലവോസാൻ ക്ഷേത്രം പണികഴിപ്പിച്ചത്. പ്രമോദവർദ്ധിനി രകൈ പികടനെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചു.
പ്ലവോസാൻ ക്ഷേത്ര സമുച്ചയത്തിൽ നിലവിൽ രണ്ട് ബുദ്ധക്ഷേത്രങ്ങളുണ്ട്, പ്ലവോസാൻ ലോറും പ്ലവോസാൻ കിഡൂലും [2] [3] [4]
പ്ലവോസാൻ ലോറിലെയും കലാസനിലെയും ലിഖിതങ്ങളും ചിത്രങ്ങളും ഈ സമുച്ചയത്തിന്റെ ഉത്ഭവത്തെക്കുറിച്ചും അവ പണികഴിപ്പിച്ച കാലഘട്ടത്തിൽ ഈ പ്രദേശത്ത് നിലനിന്നിരുന്ന മതപരമായ സങ്കീർണ്ണതയെക്കുറിച്ചും അനേകം ചോദ്യങ്ങൾ ഉയർത്തുന്നു. [5] [6] [7] [8]
പ്ലവോസാൻ ക്ഷേത്രങ്ങൾ ഒരു റോഡിനാൽ വേർതിരിക്കപ്പെടുന്നു. പ്ലവോസാൻ ലോർ വടക്ക് ഭാഗത്തും പ്ലവോസാൻ കിഡൂൽ തെക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു. രണ്ട് പ്രധാന ക്ഷേത്രങ്ങളും മണ്ഡപം എന്നറിയപ്പെടുന്ന തുറന്ന സ്ഥലവും പ്ലവോസാൻ ലോറിന്റെ ഘടനയുടെ ഭാഗമാണ്. രണ്ട് ക്ഷേത്രങ്ങളിലും പ്രവേശന കവാടവും ദ്വാരപാല എന്നറിയപ്പെടുന്ന രക്ഷാകർതൃ പ്രതിമയും ഉണ്ട്. പ്ലവോസാൻ ലോറും പ്ലവോസാൻ കിഡൂലും യഥാർത്ഥത്തിൽ ഒരു സമുച്ചയമായി കണക്കാക്കപ്പെടുന്നു.
174 ചെറിയ കെട്ടിടങ്ങളും 116 സ്തൂപങ്ങളും 58 ആരാധനാലയങ്ങളും ചേർന്നതാണ് പ്ലവോസാൻ ക്ഷേത്ര സമുച്ചയം. പല കെട്ടിടങ്ങളിലും ലിഖിതങ്ങളുണ്ട്. ഈ ലിഖിതങ്ങളിൽ രണ്ടെണ്ണം ക്ഷേത്രത്തെ റാകായ് പിക്കാട്ടന്റെ സമ്മാനമായി സൂചിപ്പിക്കുന്നു. ലിഖിതങ്ങളുടെ തീയതി എ ഡി 825-850 വരെയാണ്. പ്രംബനൻ ക്ഷേത്രസമുച്ചയത്തിന്റെയും കാലഘട്ടം എഡി 856 ആണ്. എന്നാൽ പ്രംബനൻ ക്ഷേത്രസമുച്ചയവും പ്ലവോസാൻ സമുച്ചയവും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. ഒരു പുതിയ കെട്ടിട നിർമ്മാണ സാങ്കേതികത പ്ലവോസാൻ ക്ഷേത്രങ്ങളിൽ നിന്ന് പ്രംബാനനെ വേർതിരിക്കുന്നു.
പ്ലവോസാനിലെ പ്രധാന ക്ഷേത്രങ്ങൾ മുകളിലും താഴെയുമായി മൂന്ന് മുറികളായി വേർതിരിച്ചിരിക്കുന്നു. താഴത്തെ നിലയിൽ, ഒന്നിലധികം പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നു. ഇന്ന്, ഓരോ മുറികളുടെയും ഇരുവശത്തും ഇരിക്കുന്ന ബോധിസത്വന്റെ രണ്ട് പ്രതിമകൾ മാത്രമാണ്, ഇവ നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ജാലകങ്ങൾ പോലെ തോന്നിക്കുന്ന കൊത്തുപണികളുടെ സ്ഥാനം നിർദ്ദേശിക്കുന്നതുപോലെ, താഴെയുള്ള തലത്തിൽ മദ്ധ്യപീഠത്തിൽ ഒരു പ്രതിമ മാത്രമേ സ്ഥാപിച്ചിരുന്നുള്ളു. ഇന്ന് ഈ പ്രതിമ കാണാനില്ല, ബുദ്ധന്റെ വെങ്കലത്തിൽ നിർമ്മിച്ച പ്രതിമകളായിരിക്കാം ഇവ. കൂടാതെ കല്ലിൽ നിർമ്മിച്ച രണ്ട് ബോധിസത്വ പ്രതിമകളും കാണാനില്ല. ഒരു പ്രധാന ക്ഷേത്രത്തിൽ ആകെ ഒമ്പത് പ്രതിമകൾ, ആറ് കല്ലുകൊണ്ട് നിർമ്മിച്ച ബോധിസത്വ പ്രതിമകളും മൂന്ന് വെങ്കല ബുദ്ധപ്രതിമകളും (ഇപ്പോൾ കാണുന്നില്ല) ഉണ്ടായിരുന്നിരിക്കാമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇതിനർത്ഥം രണ്ട് പ്രധാന ക്ഷേത്രങ്ങളിൽ ആകെ 18 പ്രതിമകൾ ഉണ്ടായിരുന്നു.
ഓരോ മുറികളിലെയും ഭിത്തികളിൽ, ഒരു കാലത്ത് തടി ബീമുകൾക്കും തടി പലകകൾക്കും താങ്ങ് കൊടുത്ത അടയാളങ്ങളുണ്ട്. തടി പടികളുടെ അടിത്തറയായി നിർമ്മിച്ച കല്ലുകളുടെ അടയാളങ്ങളും ഉണ്ട്.
ബോധിസത്വ ദിവ്യത്വങ്ങളുടെ അതിമനോഹരമായ കൊത്തുപണികളുടെ വരികൾ പുറം ഭിത്തികളിൽ അലങ്കരിച്ചിരിക്കുന്നു, അവയിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ജാലകങ്ങളിൽ വലിപ്പം കുറഞ്ഞ കൊത്തുപണികളിൽ സ്ത്രീ രൂപങ്ങളെയും കാണാം. ഇവ എണ്ണത്തിൽ കുറവാണ്.
ഒരു അസാധാരണമായ പ്രതിമ മുറിയുടെ അകത്തെ ചുവരിൽ കൊത്തിവച്ചിട്ടുണ്ട്, ഒരു ഖമർ രാജകുമാരന്റെ പ്രാതിനിധ്യം ചിത്രീകരിക്കുന്നു, അത് അദ്ദേഹത്തിന്റെ കിരീടത്താൽ തിരിച്ചറിയപ്പെടുന്നു. [9]
2006 ൽ പ്രംബനനെ ബാധിച്ച ഭൂകമ്പം പ്ലവോസാനിനെ തകർത്തു. [10] [11] [12] പ്രദേശത്ത് നടത്തിയ ഖനനത്തിൽ അനേകം പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. [13]
{{citation}}
: CS1 maint: numeric names: authors list (link)
Media related to Candi Plaosan at Wikimedia Commons