ഉള്ളടക്കം |
---|
വംശപരമ്പര |
വർഗ്ഗം |
മോസില്ല ബ്രൗസറിന്റെ പരീക്ഷണ ശാഖയായി[1] ഡേവ് ഹയാറ്റും ബ്ലെയ്ക്ക് റോസ്സും ചേർന്ന് ആരംഭിച്ച പദ്ധതിയാണ് മോസില്ല ഫയർഫോക്സ്.
2004 നവംബർ 9നായിരുന്നു ഫയർഫോക്സ് 1.0 പുറത്തിറങ്ങിയത്. പിന്നീട് 2005 നവംബർ 29നു ഫയർഫോക്സ് 1.5 പുറത്തിറങ്ങി. പതിപ്പ് 2.0 2006 ഒക്റ്റോബർ 24നു പുറത്തിറങ്ങി. പതിപ്പ് 3.0, 3.5, 3.6 എന്നിവ യഥാക്രമം 2008 ജൂൺ 17, 2009 ജൂൺ 30, 2010 ജനുവരി 21 എന്നീ തിയ്യതികളിൽ പുറത്തിറങ്ങി. ഫയർഫോക്സ് 4.0 പുറത്തിറങ്ങിയത് 2011 മാർച്ച് 22നായിരുന്നു. പതിപ്പ് 5.0 മുതൽ ഫയർഫോക്സ് സത്വര പ്രകാശന ചക്രം സ്വീകരിച്ചു. ആറാഴ്ച കൂടുന്ന ചൊവ്വാഴ്ചകളിൽ പുതിയ പ്രധാന പതിപ്പിറക്കുക എന്നതാണ് ഈ രീതി.
2014 മേയ് 9നു പുറത്തിറങ്ങിയ ഫയർഫോക്സ് 29.0.1 ആണ് നിലവിൽ ഏറ്റവും പുതിയ പതിപ്പ്.[2]
മോസില്ല സ്വീറ്റിന്റെ പരീക്ഷണ ശാഖയായി ഫയർഫോക്സ് ആരംഭിക്കുമ്പോൾ എം/ബി (മോസില്ല/ബ്രൗസർ) എന്നായിരുന്നു പദ്ധതി നാമം. പിന്നീട് വികസന ശേഷം പ്രകാശനത്തിനുള്ള ബൈനറികൾ തയ്യാറായപ്പോൾ 2002 സെപ്റ്റംബറിൽ ഫീനിക്സ് എന്ന പേരിലായിരുന്നു ഈ ബ്രൗസർ പുറത്തിറക്കിയത്. 2003 ഏപ്രിൽ 14 വരെയും ഫീനിക്സ് എന്നു തന്നെയായിരുന്നു ബ്രൗസറിന്റെ പേര്. പിന്നീട് ബയോസ് നിർമ്മാതാക്കളായ ഫീനിക്സ് ടെക്നോളജീസുമായി പകർപ്പവകാശ പ്രശ്നം വരികയും ബ്രൗസറിന് ഫയർബേഡ് എന്ന പേരു നൽകുയും ചെയ്തു. ഫീനിക്സ് ഫസ്റ്റ് വെയർ കണക്റ്റ് എന്ന പേരിൽ ഫീനിക്സ് ടെക്നോളജീസിനു മുമ്പേ ഒരു ബയോസ് അധിഷ്ഠിത ബ്രൗസർ ഉണ്ടായിരുന്നു.
എന്നാൽ ഫയർബേഡ് എന്ന പേരിൽ മുമ്പേ ഒരു ഡാറ്റാബേസ് സെർവർ ഉള്ളതിനാൽ പേരുമാറ്റാൻ വീണ്ടും മോസില്ലക്ക് മേൽ സമ്മർദ്ദമുണ്ടായി.[3][4][5] എന്നാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ എല്ലായ്പ്പോഴും മോസില്ല ഫയർബേഡ് എന്നുപയോഗിക്കാം എന്ന നിലപാടായിരുന്നു മോസില്ലയുടേത്.[6] ഫയർബേഡ് സമൂഹത്തിൽ നിന്നുംള്ള സമ്മർദ്ദം ശക്തമായതിനെ തുടർന്ന് 2004 ഫെബ്രുവരി 9നു ബ്രൗസറിന്റെ പേര് മോസില്ല ഫയർഫോക്സ് എന്നാക്കി മാറ്റി. ഫയർബേഡ് എന്നതിനു സമാനമായ പേരായിരുന്നു മോസില്ലയുടെ ലക്ഷ്യം.[7]
ചുവന്ന പാണ്ടയുടെ മറ്റൊരു പേരാണ് ഫയർഫോക്സ്.[8] പേരിന്റെ കാര്യത്തിൽ തുടർന്ന് പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഫയർഫോക്സ് എന്ന പേര് ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ മോസില്ല തീരുമാനിച്ചു.[9] അതിനായി യുനൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ മോസില്ല അപേക്ഷ നൽകി. എന്നാൽ ബ്രിട്ടണിൽ ചാൾട്ടൺ കമ്പനി സോഫ്റ്റ്‌വെയറിനായി മുമ്പേ ഫയർഫോക്സ് എന്ന പേര് രജിസ്റ്റർ ചെയ്തിരുന്നതിനാൽ[10] മോസില്ലയുടെ അപേക്ഷ നീണ്ടുപോയി.[11] എന്നാൽ യൂറോപ്പിൽ ഈ പേരുപയോഗിക്കാൻ ചാൾട്ടൺ അനുവാദം കൊടുത്തതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.
{{cite web}}
: Unknown parameter |coauthors=
ignored (|author=
suggested) (help)
{{cite news}}
: Check date values in: |accessdate=
and |date=
(help)
"This must be one of the dirtiest deeds I've seen in open source so far," said Helen Borrie, a Firebird project administrator and documenter.
{{cite web}}
: C1 control character in |title=
at position 46 (help)