ഫു സോയി ദയോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Uttaradit |
Coordinates | 17°44′N 101°0′E / 17.733°N 101.000°E |
Area | 340.21 km² |
Established | 2008 |
ഫു സോയി ദയോ ദേശീയോദ്യാനം തായ്ലാന്റിലെ ഉട്ടരാഡിറ്റ് പ്രവിശ്യയിലെ നാം പറ്റ് ജില്ലയിലും, ചാറ്റ് ട്രക്കൻ ജില്ലയിലെ ഫിറ്റ്സാനനുലോകിലും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്.[1] 2008-ൽ 109-ാമത്തെ ദേശീയോദ്യാനമായി ഇത് നിലവിൽ വന്നു.[2] 2,120 മീറ്റർ ഉയരമുള്ള ഫു സോയി ദയോ പർവ്വതവും ഫു സോയി ദയോ വെള്ളച്ചാട്ടവും ഇവിടെ കാണപ്പെടുന്നു.[3]
ഫു സോയി ദാവോ വെള്ളച്ചാട്ടം, സൈതിപ് വെള്ളച്ചാട്ടം എന്നിവയാണ് പാർക്കിന്റെ ആകർഷണങ്ങൾ. തെക്കുകിഴക്കായി ഫു ക്രാഡെങ് പീഠഭൂമിയിലെ പ്രദേശത്തിന് സമാനമാണ് ഭൂപ്രകൃതി. തെക്കുകിഴക്കായി പുൽമേടുകളും പൈനസ് കെസിയ പോലുള്ള പൈൻ മരങ്ങളും കാണപ്പെടുന്നു. ബെതുല അൽനോയിഡ്സ്, ഷിമ വാലിചി, ഷോറിയ സിയാമെൻസിസ് എന്നിവയാണ് കാട്ടിൽ കാണപ്പെടുന്ന മറ്റ് മരങ്ങൾ. ഫു സോയി ദാവോയിലെ പ്രാദേശിക സസ്യങ്ങളാണ് ഉട്രിക്കുലാരിയ സ്പിനോമാർഗിനാറ്റ, ഉട്രികുലാരിയ ഫ്യൂസോയിഡാവെൻസിസ്. [4]
ഇവിടെ ഏറ്റവും എടുത്തുകാണിക്കുന്ന ഒന്നാണ് ഡോക് എൻഗോൺ നക് (ดอก หงอน นาค - മർഡാന്നിയ ജിഗാൻടിയ) മഴക്കാലത്ത് (๋ ജൂലൈ-ഓഗസ്റ്റ്) വയലുകളിലുടനീളം ഇവ വിരിഞ്ഞുനിൽക്കുന്നത് മനോഹരമായ പർപ്പിൾ ദൃശ്യങ്ങൾ സൃഷ്ടിക്കുന്നു.[5]
{{cite web}}
: CS1 maint: unrecognized language (link)