ഫ്രാങ്കിക്‌സാലസ് ജെർഡോണൈ

ഫ്രാങ്കിക്‌സാലസ് ജെർഡോണൈ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Rhacophoridae
Genus: Frankixalus
Biju et al., 2016[2]
Species:
F. jerdonii
Binomial name
Frankixalus jerdonii
(Günther, 1876)
Synonyms
  • Polypedates jerdonii
  • Philautus jerdonii

റാക്കോഫോറിഡേ എന്ന തവള കുടുംബത്തിലെ ഏക ജനുസായ ഫ്രാങ്കിക്‌സാലസിലെ ഏക സ്പീഷിസാണ് ഫ്രാങ്കിക്‌സാലസ് ജെർഡോണൈ (Frankixalus jerdonii). 2016 വരെ ഇതിനെ ഫിലൗട്ടസ് എന്ന ജനുസിലാണ് ഉൾപ്പെടുത്തിയിരുന്നത്.[3][2] ബ്രസൽസ് ഫ്രീ സർവ്വകലാശാലയിലെ ഫ്രാങ്കി ബൊസ്സുഇട്ടിന്റെ ബഹുമാനാർത്ഥമാണ് ജനുസിന് ഈ പേർ നൽകിയിരിക്കുന്നത്..[4]

മരത്തവള ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ തദ്ദേശീയമായി കാണപ്പെടുന്ന ഒരിനമാണ്. അവിടെ ബംഗാളിലും അരുണാചലിലും ആണ് ഇവയെ കാണുന്നത്. പേര് ഇടാത്ത മറ്റൊരു സ്പീഷിസ് അരുണാചലിലും ടിബറ്റിലും ഉണ്ടാവാമെന്നു കരുതുന്നു.[3][2]

2016 -ലെ കണ്ടെത്തൽ

[തിരുത്തുക]

1870 -ൽ ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ തോമസ് സി. ജെർദൻ ഈ മരത്തവളയുടെ രണ്ടു സാമ്പിളുകൾ ഡാർജിലിംഗിൽ നിന്നും ശേഖരിച്ച് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ചുവെന്നു കരുതിയ ഈ തവളയെ പിന്നീട് 2007 -ലാണ് മലയാളിയായ ശാസ്ത്രഗവേഷകൻ ഡോ.ബിജുവും സംഘവും വീണ്ടും കണ്ടെത്തിയത്. ആറു മീറ്റർ ഉയരത്തിലുള്ള മരപ്പൊത്തുകളിൽ മുട്ടയിട്ട് വംശവർദ്ധന നടത്തുന്ന ഇവയെ അതിനാൽത്തന്നെ കണ്ടെത്താൻ പ്രയാസമാണ്. വെള്ളം നിറഞ്ഞ മരപ്പൊത്തുകളിൽ മുട്ടയിട്ട് ഉണ്ടാാകുന്ന വാൽമാക്രികൾക്ക് ഭക്ഷണത്തിനായി അമ്മത്തവള വീണ്ടും മുട്ടയിടുകയാണു ചെയ്യുന്നത്.[5]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Philautus jerdonii". IUCN Red List of Threatened Species. 2004. IUCN: e.T58930A11858469. 2004. Retrieved 21 January 2016. {{cite journal}}: Unknown parameter |authors= ignored (help)
  2. 2.0 2.1 2.2 Stöck, Matthias; Biju, S. D.; Senevirathne, Gayani; Garg, Sonali; Mahony, Stephen; Kamei, Rachunliu G.; Thomas, Ashish; Shouche, Yogesh; Raxworthy, Christopher J.; Meegaskumbura, Madhava; Bocxlaer, Ines Van (2016). "Frankixalus, a new rhacophorid genus of tree hole breeding frogs with oophagous tadpoles". PLOS ONE. 11 (1): e0145727. doi:10.1371/journal.pone.0145727.{{cite journal}}: CS1 maint: unflagged free DOI (link)
  3. 3.0 3.1 Frost, Darrel R. (2015). "Frankixalus Biju, Senevirathne, Garg, Mahony, Kamei, Thomas, Shouche, Raxworthy, Meegaskumbura, and Van Bocxlaer, 2016". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Archived from the original on 2016-01-26. Retrieved 21 January 2016.
  4. "'Extinct' tree frog rediscovered in India after 137 years". BBC News. 21 January 2016. Retrieved 21 January 2016.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-23. Retrieved 2016-01-23.