ഫ്രീതിയ പുൽച്ച്റ | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. pulchra
|
Binomial name | |
Frithia pulchra |
ഐസോയേസീ സസ്യകുടുംബത്തിലെ ഒരു സ്പീഷിസ് ആണ് ഫെയറി എലിഫന്റ് ഫീറ്റ് എന്ന പേരിലുമറിയപ്പെടുന്ന ഫ്രീതിയ പുൽച്ച്റ (Frithia pulchra). ദക്ഷിണാഫ്രിക്കയിലുള്ള ഗൗറ്റെങ് പ്രവിശ്യയിലെ തദ്ദേശീയ സസ്യമായ ഇവ (ഐ.യു.സി.എൻ. റെഡ് ലിസ്റ്റിലെ "പെട്ടെന്ന് നശിപ്പിക്കാവുന്നതിൽ" വർഗീകരിക്കപ്പെട്ട ഇനം) മാരിഗോൾഡ് കുടുംബമായ ഐസോസിയേയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.[1] ഇതിന്റെ ആവാസവ്യവസ്ഥ മിതോഷ്ണമേഖലയിലെ പുൽമേടുകളിലാണ് കാണപ്പെടുന്നത്. 10 സെന്റിമീറ്റർ ഉയരത്തിലും (3.9 ഇഞ്ച്) 20 സെന്റീമീറ്റർ വീതിയിലും (7.9 ഇഞ്ച്) വളരുന്ന ഒരു ചെറിയ സ്റ്റെംലെസ്സ് സസ്യമാണിത്. മഞ്ഞുകാലത്ത് വെളുത്ത ഡെയ്സി പോലുള്ള പൂക്കൾ ഉണ്ടാകുന്നു. [2]വരൾച്ചയുടെ കാലഘട്ടത്തിൽ മണ്ണിന്റെ ഉപരിതലത്തിനു താഴെ ചുരുങ്ങാനുള്ള കഴിവും കാണപ്പെടുന്നു.
ഫ്രാങ്ക് ഫ്രീറ്റിനും ജോഹന്നാസ്ബർഗ് ഗാർഡനെറുമായി ചേർന്നാണ് ഇതിന് പേരുനല്കിയത്. ഒരു സസ്യശാസ്ത്രജ്ഞനുമായ എൻ.ഇ. ബ്രൗൺ 1925- ൽ ലണ്ടനിലെ ക്യൂ ഗാർഡൻസ് സന്ദർശിച്ച അവസരത്തിലാണ് ഈ സ്പെസിമെൻ കണ്ടെത്തിയത്. [3]ലാറ്റിൻ എപിതെറ്റ് പുൽച്ച്റ എന്നാൽ "സുന്ദരം" എന്നാണ് അർഥമാക്കുന്നത്.[4]
ഈ സസ്യം മഞ്ഞിൽ നിലനില്ക്കുന്നില്ല. അതുകൊണ്ട് മിത-ശീതോഷ്ണ പ്രദേശങ്ങളിൽ ഇതിനെ ഗ്ലാസിനു കീഴിൽ നട്ടുവളർത്തേണ്ടതുണ്ട്. യുകെയിൽ റോയൽ ഹാർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മേരിറ്റ് അവാർഡ് ഈ സസ്യം നേടിയിരുന്നു.[5]