Bentota | |
---|---|
town | |
Bentota beach | |
Coordinates: 6°25′12″N 80°0′0″E / 6.42000°N 80.00000°E | |
Country | Sri Lanka |
Province | Southern Province |
District | Galle District |
• ആകെ | 37,000 |
സമയമേഖല | UTC+5:30 (Sri Lanka Time) |
6°25′N 80°00′E / 6.42°N 80.00°E
ശ്രീലങ്കയിലെ തെക്കൻ പ്രവിശ്യയിലെ ഗാലെ ജില്ലയിൽ സ്ഥിതി ചെയ്യുന്നഒരു തീരദേശ പട്ടണമാണ് ബെന്റോട്ട. ഇത് കൊളംബോയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ (40 മൈൽ) തെക്കും ഗാലെയിൽ നിന്ന് 56 കിലോമീറ്റർ (35 മൈൽ) വടക്കും ആണ്. സമുദ്രനിരപ്പിൽ നിന്ന് 3 മീറ്റർ (9.8 ) ഉയരത്തിൽ ബെന്റോട്ട നദിയുടെ തെക്കൻ തീരത്താണ് ബെന്റോട്ട നഗരം സ്ഥിതി ചെയ്യുന്നത്.
ബെന്റോട്ട പുരാതന ഭീമതീർത്ഥമായി അറിയപ്പെടുന്നു. പുരാതന സന്ദേശ കാവ്യങ്ങളിലും ഈ പ്രദേശത്തെ പറ്റി പരാമർശങ്ങളുണ്ട്. പാസ്യോദുൻ ജില്ലയിലെ ഭീമത്തിട്ട വിഹാരം എന്ന പേരിൽ മഹാവംശ, പൂജാവലിയ എന്നീ ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്ന ഗാലപഥ വിഹാര ഈ മേഖലയിലെ അഞ്ച് പുരാതന ക്ഷേത്രങ്ങളുടെ ഒരു കൂട്ടമായിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു.[2] ഗാലപഥ വിഹാരയിലെ പതിമൂന്നാം നൂറ്റാണ്ടിലെ ശിലാശാസനത്തിൽ ഭീമതിട്ട എന്ന പേരും പരാമർശിക്കുന്നുണ്ട്.[3] പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ബെന്റോട്ട നദിയുടെ (ബെന്റാര ഗംഗ) നദീമുഖത്ത് ഒരു ചെറിയ കോട്ട നിർമ്മിച്ചു, സിംഹള ഭാഷയിൽ പോർട്ടുഗീസുകാരുടെ കോട്ട എന്നർത്ഥം വരുന്ന പരംഗി കൊടുവ എന്നാണ് ഈ കോട്ടയെ വിളിച്ചിരുന്നത്. ശ്രീലങ്കയിലെ പോർച്ചുഗീസുകാരുടെ കൈവശമുള്ള പ്രദേശത്തിന്റെ തെക്കേ അറ്റത്തെ അതിർത്തി ഈ നദി അടയാളപ്പെടുത്തിയിരുന്നു. പിന്നീട് ഡച്ചുകാർ ഈ കോട്ട കയ്യടക്കുകയും കകോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന വലിയ കെട്ടിടങ്ങളിലൊന്ന് ഡച്ച് ഓഫീസർമാരുടെ വിശ്രമകേന്ദ്രമായി മാറ്റുകയും ചെയ്തു. കൊളംബോയക്കും ഗാലെയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന ഡച്ച് ഓഫീസർമാർക്കുള്ള കൊളോണിയൽ വിശ്രമകേന്ദ്രമാക്കി ഈ കെട്ടിടം രൂപപ്പെടുത്തി. കോട്ടയുടെ മറ്റുഭാഗങ്ങളിലെ കേടുപാടുകൾ നന്നാക്കാൻ ഡച്ചുകാർ താത്പര്യം കാണിച്ചില്ല. തന്മൂലം കോട്ട സാവധാനം നശിച്ചുകൊണ്ടിരുന്നു. പിന്നീട് ഈ കോട്ട കയ്യടക്കിയ ബ്രിട്ടീഷുകാർ വിശ്രമകേന്ദ്രത്തെ തീരദേശ ആരോഗ്യകേന്ദ്രമാക്കി മാറ്റി. സിലോണിലെ കൊളോണിയൽ സെക്രട്ടറി സർ ജെയിംസ് എമേഴ്സൺ ടെന്നന്റ് തന്റെ സിലോൺ, ആൻ അക്കൌണ്ട് ഓഫ് ദി ഐലൻഡ് (1859) എന്ന പുസ്തകത്തിൽ ബെന്റോട്ടയിലെ വിശ്രമകേന്ദ്രം ഒരു ചെറിയ പാർക്കിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്നും, കടൽത്തീരത്ത് നദി കടലുമായി കൂടിച്ചേരുന്ന സ്ഥലത്ത് ധാരാളം പുളിമരങ്ങൾ ഉണ്ടെന്നും പരാമർശിച്ചിട്ടുണ്ട്. ഈ വിശ്രമകേന്ദ്രം സിലോണിലെ ഏറ്റവും രസകരമായ ഒന്നാണെന്ന് അദ്ദേഹം എഴുതി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ റെയിൽവേ നിർമ്മിച്ചു. പ്രധാനമായും തെക്ക് ഭാഗത്ത് നിന്ന് തലസ്ഥാനത്തേക്ക് നാളികേര ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനായാണ് റെയിൽവേ പണികഴിപ്പിച്ചത്. ബെന്റോട്ട നദി മുറിച്ചുകടക്കാൻ ഒരു സ്ഥിരമായ പാലം (ബെന്റോട്ട പാലമ) നിർമ്മിക്കുകയും ചെയ്തു.
തീരദേശ റെയിൽ അഥവാ തെക്കൻ റെയിൽ പാതയിലാണ് ബെന്റോട്ട സ്ഥിതിചെയ്യുന്നത്. ഈ റെയിൽ പാത കൊളംബോയെ മാറ്റാരായുമായി ബന്ധിപ്പിക്കുന്നു. ബെന്റോട്ടാ ഹാൾട്ട് എന്നത് ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ മാത്രമായിരുന്നു. മിക്ക ട്രെയിനുകളും ബെന്റോറ്റയ്ക്ക് വടക്ക് 2.5 കിലോമീറ്റർ അകലെയുള്ള അലുതഗാമയിൽ നിർത്തുന്നു. അതുകൊണ്ടുതന്നെ ബെന്റോട്ട റെയിൽവേ സ്റ്റേഷൻ ഒരു ചെറിയ സ്റ്റേഷനായി നിലകൊണ്ടു. ബെറുവാലയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ (5 മൈൽ) തെക്ക് കൊളംബോ വെലവായയുമായി ബന്ധിപ്പിക്കുന്ന എ2 ഹൈവേ ബെന്റോട്ടയിലൂടെയാണ് കടന്നുപോകുന്നത്. തെക്കൻ എക്സ്പ്രസ് വേ വെലിപ്പെന്ന എക്സിറ്റിൽ നിന്ന് എക്സിറ്റിൻ്റെ 10 കിലോമീറ്റർ മാത്രം അകലെ നിന്ന് പ്രവേശിക്കാൻ കഴിയും. ഹെലികോപ്റ്ററുകൾ ചാർട്ടർ അടിസ്ഥാനത്തിൽ ഷട്ടിൽ സേവനങ്ങൾ നൽകുന്നു.
ഒരു പ്രാദേശിക വിമാനത്താവളവും (ബെന്റോട്ട റിവർ എയർപോർട്ട്) ലോകോത്തര നിലവാരമുള്ള ഒരുപിടി ഹോട്ടലുകളും ഉള്ള ബെന്റോട്ടാ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ജലവിനോദങ്ങളുടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ആയുർവേദവുമയി ബന്ധപ്പെട്ട് അനേകം സേവനങ്ങളും ബെന്റോട്ട നൽകുന്നു. തേങ്ങാവെള്ളത്തിൽ നിന്ന് നിർമ്മിക്കുന്ന മദ്യപാനീയമായ കള്ള് ബെന്റോട്ടയിൽ വ്യാപകമായി നിർമ്മിക്കപ്പെടുന്നു. കള്ള് ഉൽപാദനത്തിന് ബെന്റോട്ട പ്രശസ്തമാണ്. ബെന്റോട്ടയിൽ നിന്ന് 6 കിലോമീറ്റർ അകലെ ഇന്ദുരുവ ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു ആമ ഹാച്ചറിയും ഇവിടെയുണ്ട്.